1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2017

ജെഗി ജോസഫ്: ബ്രിസ്‌കയുടെ ‘സര്‍ഗോത്സവം 2017’ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, മത്സരങ്ങള്‍ ഫെബ്രുവരി 25ന്. ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ ഈവര്‍ഷത്തെ സര്‍ഗോത്സവം 2017 ഫെബ്രുവരി 25ന് സൗത്ത് മീഡില്‍ വെച്ച് നടത്തപ്പെടുന്നു .സൗത്ത്മീഡ് കമ്യൂണിറ്റി ഹാളില്‍ വച്ച് രാവിലെ പത്തു മണിമുതല്‍ എട്ടു മണിവരെയാണ് മത്സരങ്ങള്‍ .ഈ വര്‍ഷത്തെ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.വാശിയേറിയ മത്സരങ്ങളാകും ഇക്കുറിയും അരങ്ങേറുക.വിവിധ അസോസിയേഷനുകളില്‍ നിന്ന് മത്സരിക്കാനാഗ്രഹിക്കുന്ന അംഗങ്ങള്‍ എത്രയും പെട്ടെന്ന് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവും, ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും അറിയിച്ചു.

കുട്ടികളിലെ സര്‍ഗ്ഗ വാസനകള്‍ വളര്‍ത്തിയെടുക്കാനും അവരിലെ യഥാര്‍ത്ഥ പ്രതിഭയെ തിരിച്ചറിയാനുമുള്ള വേദിയായിരിക്കും സര്‍ഗോത്സവം.തങ്ങളുടെ മികവുകള്‍ ഓരോരുത്തരും വേദിയില്‍ അവതരിക്കുമ്പോള്‍ അത് കാണികളിലും അഭിമാനവും ഒപ്പം സന്തോഷവും നിറഞ്ഞ അനുഭവവുമാകും.

കളറിങ്ങ്,പെയ്ന്റിങ്,മെമ്മറി ടെസ്റ്റ്,കവിതാ പാരായണം, പ്രസംഗം, ഗാനാലാപനം, ക്ലാസിക്കല്‍ ,സെമി ക്ലാസിക്കല്‍ നൃത്ത മത്സരങ്ങള്‍ എന്നിങ്ങനെ വിവിധയിനം മത്സരങ്ങളാണ് ബ്രിസ്‌ക കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയിരിക്കുന്നത്.പ്രായം പരിഗണിച്ച് ആറ് ഗ്രൂപ്പുകളിലായി മത്സരാര്‍ത്ഥികളെ വേര്‍തിരിച്ചിട്ടുണ്ട് . ഒരാള്‍ക്ക് പരമാവധി അഞ്ച് മത്സരങ്ങളില്‍ പങ്കെടുക്കാം.5 പൗണ്ടാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ഫീസ്.

പ്രസംഗമത്സരത്തിനുള്ള വിഷയം (മലയാളം,ഇംഗ്ലീഷ്)ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഞാന്‍ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു?

ഉപന്യാസ മത്സരത്തിലെ വിഷയം ; ബ്രക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ ഭാവി

കുട്ടികളുടെ കലാസൃഷ്ടികള്‍ വളരുന്നത് മത്സരങ്ങളിലൂടെയാണ്… പോരായ്മകള്‍ തിരിച്ചറിയാനും മികവുകള്‍ തെളിയിക്കാനും ബ്രിസ്‌ക സര്‍ഗോത്സവം മികച്ചൊരു വേദി തന്നെയായിരിക്കും. എല്ലാവരും മത്സരത്തില്‍ പങ്കെടുത്ത് പരിപാടി വന്‍ വിജയമാക്കുക.ഇതിനായി എത്രയും പെട്ടെന്ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക.

സമയം ; ഫെബ്രുവരി 25 രാവിലെ 10 മണി മുതല്‍ 8 മണി വരെ

സ്ഥലം ; സൗത്ത്മീഡ് കമ്യൂണിറ്റി ഹാള്‍,248 ഗ്രേസ്റ്റോക്ക് അവന്യൂ,BS10 6ബ്ഖ്

കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രിസ്‌ക ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ മാരായ സെബാസ്‌ററ്യന്‍ ലോനപ്പനെയോ ,സന്ദീപ് കുമാറിനെയോ ബന്ധപ്പെടുക. ;

സെബാസ്റ്റ്യന്‍ ലോനപ്പന്‍ : 07809294312

സന്ദീപ് കുമാര്‍: 07412653401

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.