1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2015

ഇന്ത്യന്‍ പട്ടാളത്തില്‍ സിഖ് റജിമെന്റ് ഉള്ളതു പോലെ ബ്രിട്ടീഷ് പട്ടാളത്തിലും സിഖ് റജിമെന്റ് രൂപീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണില്‍ താമസമാക്കിയ ബ്രിട്ടീഷ് സിഖുകാര്‍ എന്ന് വിളിപ്പേരുള്ളവരില്‍നിന്നായിരിക്കും റജിമെന്റിലേക്ക് ആളുകളെ എടുക്കുന്നതെന്നാണ് വിവരം. സിഖ് റജിമെന്റ് രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം ബ്രിട്ടീഷ് ആര്‍മിയുടെ തലവന്‍ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ മാസം അവസാനം ഹൗസ് ഓഫ് കോമണ്‍സില്‍ മിനിസ്റ്റര്‍ മാര്‍ക്ക് ഫ്രാന്‍കോയിസും സിഖ് റജിമെന്റ് രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു.

19ാ നൂറ്റാണ്ടിലും ലോക മഹാ യുദ്ധങ്ങളിലും ബ്രിട്ടീഷ് പട്ടാളത്തില്‍ നിരവധി സിഖ് വംശജര്‍ സേനം അനുഷ്ടിച്ചിരുന്നു. സിഖ് റജിമെന്റില്‍ സേവനം അനുഷ്ടിച്ചിരുന്ന പട്ടാളക്കാരില്‍ പത്തു പേര്‍ വിക്ടോറിയ ക്രോസസിന് അര്‍ഹരായിട്ടുള്ളവരാണ്.

മുന്‍കാലങ്ങളിലും സിഖ് റജിമെന്റിന്റെ പുനരാവിഷ്‌ക്കരണം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സാങ്കേതികമായ കാരണങ്ങളുടെ പുറത്ത് നീണ്ടു പോകുകയായിരുന്നു. 2007ലാണ് അവസാനമായി സിഖ് റജിമെന്റ് രൂപീകരിക്കാനുള്ള ശ്രമം ഉണ്ടായത്. എന്നാല്‍ ഇത് വംശീയതയ്ക്ക് വഴി വെയ്ക്കുമോ എന്ന ഭയത്തെ തുടര്‍ന്ന് അന്നത്തെ ശ്രമങ്ങള്‍ ഉപേക്ഷിച്ചു.

നിലവില്‍ 160 സിഖുകാര്‍ ബ്രിട്ടീഷ് പട്ടാളത്തിലെ വിവിധ തസ്തികകളിലായി സേവനം അനുഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ചേര്‍ന്ന് ബ്രിട്ടീഷ് ആര്‍മ്ഡ് ഫോഴ്‌സസ് സിഖ് അസോസിയേഷന്‍ രൂപീകരിച്ചത്.

അതേസമയം ഡിഫന്‍സ് കട്ടുകള്‍ പ്രഖ്യാപിച്ച് ചെലവ് ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് സൈന്യത്തില്‍ നിലവില്‍ കൂടുതല്‍ റജിമെന്റ് രൂപീകരിക്കാന്‍ തയാറാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.