1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2015

ബ്രിട്ടണില്‍നിന്ന് ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയിലെത്തിയ ഐഎസ് പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മടങ്ങി പോകാനുള്ള ശ്രമം നടത്തുമെന്ന ഭയമുള്ളതിനാല്‍ ഐഎസ് ജയിലില്‍ അടച്ചു. ഐഎസ് ഭരണത്തിന് കീഴില്‍ മനംമടുക്കുകയും ദുര്‍ബലരായി തീരുകയും ചെയ്ത ഭീകരവാദികളാണ് ഇപ്പോള്‍ ഐഎസ് ജയിലില്‍ അടച്ചിരിക്കുന്നത്.

ഐഎസ് ആകെ 40 പേരെ ഇത്തരത്തില്‍ ജയിലില്‍ അടച്ചിട്ടുണ്ട്. ഇവരില്‍ 12 പേര്‍ ബ്രിട്ടണില്‍ നിന്നുള്ളവരാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഐഎസ് ബന്ധികള്‍ക്ക് നേരെ നടത്തുന്ന ആക്രമണത്തിലും പീഡനത്തിലും പല ജിഹാദി ‘പോരാളി’കളുടെയും മനം മടുത്തുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഈ മനം മടുപ്പാണ് ഇവരെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിച്ചത്. എന്നാല്‍ ഇത് മണത്തറിഞ്ഞ ഐഎസ് തങ്ങളുടെ പ്രവര്‍ത്തികര്‍ പുറത്തു പോയി രഹസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു.

ദുര്‍ബലരായ ആളുകളെയും ചാരന്മാരെന്ന് സംശയമുള്ളവരെയുമാണ് ജയിലില്‍ അടച്ചിരിക്കുന്നത്. മരണമാണ് ഇവരുടെ അത്യന്തികമായ വിധി. കഴിഞ്ഞ ഇടയ്ക്ക് റഷ്യന്‍ ചാരനാണെന്ന് ആരോപിച്ച് ചെറുപ്പക്കാരനെ ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നിരുന്നു. അതിന്റെ വീഡിയോ പിന്നീട് മൊസാര്‍ട്ടിനുള്ള മുന്നറിയിപ്പായി പുറത്തു വിടുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.