1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2017

സ്വന്തം ലേഖകന്‍: മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് നോണ്‍ സ്റ്റോപ് പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കാന്‍ ജെറ്റ് എയര്‍വേസ്. എയര്‍ലൈനിന്റെ വരുന്ന ശീതകാല ഷെഡ്യൂളിന്റെ ഭാഗമായി ഒക്‌ടോബര്‍ 29 മുതല്‍ സര്‍വീസ് നിലവില്‍ വരുമെന്ന് വിമാന കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. മുംബൈയില്‍ നിന്ന് 9.05ന് പുറപ്പെടുന്ന വിമാനം 1.35 (പ്രാദേശിക സമയം)ന് ലണ്ടന്‍ ഹീത്രൂവില്‍ എത്തും. തിരിച്ച് 3.30ന് (പ്രാദേശിക സമയം) പുറപ്പെടുന്ന സര്‍വീസ് 5.55ന് മുംബൈയിലെത്തും.

പുതിയ ഫ്‌ളൈറ്റിന്റെ വരവോടെ ഇന്ത്യ യുകെ റൂട്ടില്‍ ജെറ്റ് എയര്‍വേസിന് യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് ശേഷിയിലും 33 ശതമാനം വര്‍ധനയണ്ടാകുമെന്നുമാണ് ജെറ്റ് എയര്‍വേസ് അധികൃതരുടെ പ്രതീക്ഷ. മൂന്നാമത്തെ സര്‍വീസ്‌കൂടി ആരംഭിക്കുന്നതോടെ ഡെല്‍റ്റ എയര്‍ലൈന്‍സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക് തുടങ്ങിയ സഹകാരി എയര്‍ലൈനുകള്‍ വഴി ലണ്ടന്‍ ഹീത്രൂവിലൂടെ വടക്കേ അമേരിക്കയിലേക്കുള്ള യാത്രയും എളുപ്പമാകും.

ജെറ്റ് എയര്‍വേസ് വഴി 13 നഗരങ്ങളിലേക്ക് കണക്ഷന്‍ വിമാനങ്ങളും ഇതുവഴി ലഭ്യമാകും. അറ്റ്‌ലാന്റ, ബോസ്റ്റണ്‍, ഡെട്രോയിറ്റ്, ലോസ് ആഞ്ചല്‍സ്, മിയാമി, മിനിയാപോളിസ്, ന്യൂആര്‍ക്ക്, ന്യൂയോര്‍ക്ക്, ഫിലാഡെല്‍ഫിയ, സാന്‍ഫ്രാന്‍സിസ്‌കോ, സിയാറ്റില്‍, സോള്‍ട്ട് ലേക്ക് സിറ്റി, വാഷിംഗ്ടണ്‍(വിര്‍ജീനിയ) തുടങ്ങിയ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് ജെറ്റ് എയര്‍വേസ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ജയരാജ് ഷണ്‍മുഖം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.