1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2016

ഷാജി ഫ്രാന്‍സിസ്: കല ദൈവീകമാണ്, അത് അനുഷ്ഠിക്കുന്നവരിലും ആസ്വദിക്കുന്നവരിലും ആ ചൈതന്യം നിറഞ്ഞു നില്‍ക്കും എന്നത് മറ്റൊരു സത്യം . അമരത്വത്തിന്‍ന്റെ അമൃതം ദേവന്മാര്‍ക്ക് നേടിക്കൊടുത്തത് നാട്ട്യാലസ്യത്തിന്റെ മൂര്‍ത്തിരൂപമായ മഹാവിഷ്ണുവിന്റെ അവതാരമായ മോഹിനിയായിരുന്നു. നാട്ട്യതയുടെ ചാരുതക്കും സൗന്ദര്യത്തിനും , പുരാണങ്ങള്‍ മാത്രമോ സാക്ഷി? നടന വൈഭവവുമായി വെള്ളിത്തിരയിലേക്ക് കടന്നു വന്ന ശോഭനയും ,മഞ്ജു വാര്യരും എന്തിനു പ്രേമത്തിലെ മലര്‍ മിസ്സുവരെ നൃത്ത കലയുടെ അകമ്പടിയോടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചവരാണ് .

നമ്മള്‍ UK പ്രവാസികളുടെ , ജീവിതശൈലികളില്‍ ചില സാംസ്‌കാരിക പറിച്ചു നടലുകള് നടന്നിട്ടുണ്ടെങ്കിലും , പൈതൃകമായി കിട്ടിയ കലാരൂപങ്ങള്‍ എന്നും നമ്മള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചിട്ടേയുള്ളു .ഇവിടെ സംഘടിപ്പിക്കുന്ന സാംസ്‌കാരിക വേദികളും ,കുട്ടികളെ ഈ കലകള്‍ അഭ്യസിപ്പിക്കാന്‍ നമ്മളെടുക്കുന്ന താല്പര്യവും ഇതിനു തെളിവുകളാണ് .

ഈ കാരണം കൊണ്ട് തന്നെ കാര്‍ഡിഫിലെ മലയാളികള്‍ ഏറെ സന്തോഷത്തിലാണ് .കലകളുടെയും അനുഷ്ഠാനകലകളുടെയും ഈറ്റില്ലമായ കലാമണ്ഡലത്തില്‍ നിന്ന് തന്നെ ഒരു നൃത്ത അധ്യാപികയെ തങ്ങള്‍ക്കു കിട്ടിയതിന്റെ ആഹ്‌ളാദം പല കുട്ടികളും മറച്ചു വയ്ക്കുന്നില്ല .

ഭരതമുനിയുടെ നാട്ട്യശാസ്ത്രത്തിന്റെ അടിത്തറയില്‍ നിര്‍മ്മിക്കപ്പെട്ട കലാമണ്ഡപത്തിലെ നൂറ്റിയെട്ട് കരണങ്ങളെ സാക്ഷിയാക്കി നൃത്തമഭ്യസിച്ച പ്രമുഖ നര്‍ത്തകി കലാമണ്ഡലം കുമാരി ശില്‍പയുടെ കീഴില്‍ നൃത്തമഭ്യസിക്കുക എന്ന സുവര്‍ണ അവസരമാണ് കാര്‍ഡിഫിലെയും സമീപപ്രദേശത്തെയും കുട്ടികള്‍ക്ക് സംജാതമായിരിക്കുന്നത് .കേരള കലാമണ്ഡലത്തിന്റെ അനുഗ്രഹാശിസുകളോടെ കാര്ഡിഫ് കലാകേന്ദ്രയുടെ കീഴിലായിരിക്കും ഈ നൃത്തവിദ്യാലയം പ്രവര്‍ത്തിക്കുക.കലാകാരന്മാരെ കണ്ടെത്തുന്നതിലും അവരെ പരിശീലിപ്പിക്കുന്നതിലും കലാകേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനു മുന്‍പും ഏറെ പ്രശംസ നേടിയിട്ടുള്ളതാണ്. ശാസ്ത്രിയ നൃത്തപരിശീലന ക്ലാസ്സുകളുടെ ഉദ്ഘാടന കര്‍മം ,പ്രമുഖ ചലച്ചിത്രസീരിയല്‍ താരം ശ്രീ.എം.ആര്‍ .ഗോപകുമാറിന്റെ മകന്‍ Mr .ശ്രീജിത്ത് നിര്‍വഹിച്ചു . കലാകേന്ദ്രയുടെ സാരഥിയായ ,ടി .ആര്‍. വിശ്വലാല്‍ ആശംസകള്‍ നേര്‍ന്നു

ഭരതനാട്യം , മോഹിനിയാട്ടം , നാട്ടോടി നൃത്തം തുടങ്ങിയവയിലാണ് തുടക്കത്തില്‍ പരിശീലനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക ശില്‍പ 07908409709

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.