1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2015


ലോകവേദികളിലെ നിര്‍ണായക സ്വാധീന ശക്തിയായി നിലകൊള്ളാന്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു. ട്രാന്‍സ്അറ്റ്‌ലാന്റിക് യൂണിയന്റെ കാര്യപ്രാപ്തിയില്‍ ബ്രിട്ടന്റെ അംഗത്വം വലിയ ആത്മവിശ്വാസം നല്‍കുന്നതാന്നെും ബിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞു.

2017 അവസാനത്തോടെ ബ്രിട്ടണില്‍ ജനഹിത പരിശോധന നടത്താനും, ജനഹിതം അനുകൂലമെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാനോ അംഗത്വ വ്യവസ്ഥകളില്‍ മാറ്റം വരുത്താനോ ആണ് ഡേവിഡ് കാമറൂണ്‍ ലക്ഷ്യമിടുന്നത്. താന്‍ പ്രതീക്ഷിക്കുന്ന അംഗത്വ വ്യവസ്ഥകളിലെ ഇളവ് ലഭിക്കുകയാണെങ്കില്‍ യുകെ ഇയുവില്‍ നിലനിര്‍ത്തുന്നതിനായി താന്‍ തന്നെ ക്യാംപെയിന്‍ നടത്തുമെന്നും കാമറൂണ്‍ പറഞ്ഞിരുന്നു.

ലോകം സുരക്ഷിതമായൊരു സ്ഥലമാക്കിയെടുക്കാന്‍ സ്വന്തതാല്‍പര്യങ്ങള്‍ക്ക് മീതെ നിന്നുകൊണ്ട് സഹകരിക്കുന്ന തങ്ങളുടെ ഏറ്റവും മികച്ച പങ്കാളിയാണ് ബ്രിട്ടനെന്ന് ഒബാമ അഭിപ്രായപ്പെട്ടു. നാറ്റോയുടെ വ്യവസ്ഥ പ്രകാരം ജിഡിപിയുടെ രണ്ട് ശതമാനം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടിയെ താന്‍ അനുമോദിക്കുന്നതായും ഒബാമ പറഞ്ഞു. നേരത്തെ ബ്രിട്ടണില്‍ ചെലവു ചുരുക്കലിന്റെ ഭാഗമായി പട്ടാളത്തിനുള്ള ധനവിഹിതം വെട്ടിക്കുറക്കുന്നതിന് ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരുന്നു. പിന്നീട് അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് നാറ്റോയുടെ വ്യവസ്ഥ പ്രകാരമുള്ള രണ്ട് ശതമാനം ജിഡിപി വിഹിതം ബ്രിട്ടണ്‍ നിലനിര്‍ത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.