1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2015


അജിമോന്‍ ഇടക്കര

ഫോബ്മയുടെ ചരിത്രത്തില്‍ തങ്ക  ലിപികളാല്‍  രേഖപ്പെടുത്തെണ്ട ഒരു അപൂര്‍വ്വ ദിനം ആയിരുന്നു ഇന്നലെ കടന്നു പോയത്.   സന്തോഷാശ്രുക്കളോടെ ഒരു മഹനീയ വ്യക്തിത്വത്തിന്റെ സാന്നിധ്യവും അനുഗ്രഹവും അനുഭവിച്ച സര്‍ഗ്ഗം 2015  എന്ന ഫോബ്മയുടെ രണ്ടാമത് സാഹിത്യ മത്സര അവാര്‍ഡ് ദാന ചടങ്ങ്   സാഹിത്യ പ്രേമികളുടെ മനസ്സിന്റെ പുസ്തക താളുകള്‍ക്കിടയില്‍ ഒരിക്കലും മരിക്കാത്ത ഒരു മയില്‍ പീലിയായി നില നില്‍ക്കും.  പത്മഭൂഷണ്‍ കാവാലം നാരായണ പണിക്കര്‍ എന്ന വിശ്രുത സാഹിത്യകാരനൊപ്പം  മണ്‍മറഞ്ഞു പോയെങ്കിലും മണ്ണിന്റെയും കടലിന്റെയും മക്കളുടെ കഥ പറഞ്ഞു   മലയാളിയുടെ  മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ തകഴി   ശിവശങ്കര പിള്ളയുടെ കൊച്ചുമകനായ നവീന്‍ കര്‍ത്തയും ഒന്നിച്ചു ഫോബ്മ  സാഹിത്യ മത്സര വിജയികളെ അനുമോദിക്കുവാന്‍ വേദിയില്‍ എത്തിയപ്പോള്‍  യൂക്കെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പരിപാടിയായി   സര്‍ഗ്ഗം 2015. സഹധര്‍മ്മിണി ശാരദമണിയോടൊപ്പം സ്ഥലത്തെത്തിയ    കാവാലം നാരായണപണിക്കരെ താലപ്പൊലിയും ചെണ്ടമേളവും ആയിട്ടാണ് ഫോബ്മ പ്രസിഡണ്ട്  ഐസ്സക് ഉമ്മന്‍ , സെക്രട്ടറി  ടോമി സെബാസ്റ്റ്യന്‍  സാഹിത്യ വിഭാഗം കോര്‍ഡിനേറ്റര്‍ രശ്മി പ്രകാശ് , മറ്റു കമ്മിറ്റി അംഗങ്ങള്‍ , ആതിഥേയരായ ജയന്‍ ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നു വേദിയിലേക്കാനയിച്ചത് .  സമ്മാനദാനവും തുടര്‍ന്നു എഴുത്തിനിരുത്തും അരങ്ങേറിയ  വേദിയുടെ പരിപാവനതയെ  മനസിലാക്കി ചെരുപ്പ് പോലും അഴിച്ചു വച്ച് നഗ്‌ന പാദനായി,  വിനയത്തിന്റെ  മകുടോദാഹരണമായി , കടന്നു വന്ന ഈ സാഹിത്യ കുലപതി അക്ഷരാര്‍ത്ഥത്തില്‍ അവിടെ കൂടിയവരുടെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ നിറച്ചു.

ആതിഥേയരും  ഫോബ്മ അംഗങ്ങളുമായ ജയന്‍ ക്ലബ് ബര്‍മിങ്ങ്ഹാമിന്റെ മേല്‍നോട്ടത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലിമെന്റരി സ്‌ക്കൂളിലെ വിദ്യര്‍ത്ഥികളായ റിയാ ലാല്‍, മീര ലാല്‍, ഹന്നാ ഷൈജു, നേഹ സുരേഷ് എന്നീ   കൊച്ചു മിടൂക്കികള്‍   പാടിയ   പ്രാര്‍ത്ഥനാ   ഗാനത്തോടെ  പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തൊട്ടു പിന്നാലെ മനം മയക്കുന്ന  മോഹിനിയാട്ടത്തിന്റെ രൂപത്തില്‍ സ്വാഗത നൃത്തവുമായി കടന്നു വന്നത്    യൂകെ മലയാളികളുടെ സ്വന്തം നാട്യ രാജകുമാരി സ്റ്റോക് ഓണ്‍ ട്രെന്റിലെ ജനീറ്റാ  തോമസ്സും  ബ്രിജിറ്റ്  ജോഷിയും ആയിരുന്നു. ഫോബ്മ ജനറല്‍ സെക്രട്ടറി ടോമി സെബാസ്‌റ്യന്‍ വിശിഷ്ടാതിഥികളെയും സ്റ്റേജിലേയ്ക്കു  സ്വാഗതം ചെയ്തു. ഫോബ്മ സ്ഥാപക സെക്രട്ടറിയും നിലവിലെ കമ്മിറ്റിയില്‍ പീ ആര്‍ ഓ, ചില്‍ഡ്രന്‍സ് & യൂത്ത് വിഭാഗം കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന   അജിമോന്‍ ഇടക്കര ശ്രീ കാവാലം നാരയണ പണിക്കരെ പൊന്നാട അണിയിക്കുകയും ഫോബ്മ പ്രസിഡന്റ്  ഐസക് ഉമ്മന്‍  കൃതജ്ഞത ഫലകം കൈമാറുകയും ചെയ്തു.  മുഖ്യ അതിഥികള്‍ക്കൊപ്പം   ഫോബ്മ  നാഷണല്‍ കമ്മിറ്റിക്കായി പ്രസിഡണ്ട്  ഉമ്മന്‍ ഐസ്‌ക, സാഹിത്യ വിഭാഗത്തിനു വേണ്ടി രശ്മി പ്രകാശ്, ആതിഥേയരായ ജയന്‍ ക്ലബ്ബിനു വേണ്ടി  സാന്റി  ജോസഫ് എന്നിവര്‍ തിരി തെളിയിച്ചതോടു കൂടി ഔദ്യോഗിക സമ്മാനദാന ചടങ്ങുകള്‍ ആരംഭിച്ചു . വിജയി ആണു എന്ന് മാത്രം മുന്കൂട്ടി അറിയിച്ചിരുന്നുവെങ്കിലും ഏതു സ്ഥാനം എന്നാ കാര്യം  അവസാന നിമിഷം വരെ സസ്‌പെന്‌സ് ആയിരുന്നു . പത്മാഭൂഷണ്‍ കാവാലം നാരയണ പണിക്കരുടെ കയ്യില്‍ നിന്ന് മെഡലും സര്‍ട്ടിഫിക്കറ്റും   നവീന്‍ കര്‍ത്തയില്‍ നിന്ന് പുരസ്‌കാരവും ഏറ്റു വാങ്ങിയ വിജയികള്‍ ഇവര്‌ക്കൊപ്പം നിന്ന് ഗ്രൂപ്പ് ഫോട്ടോയും എടുത്തിട്ടാണ് വേദി വിട്ടത്.  തൊട്ടുപിന്നാലെ  അവലും മലരും കല്ക്കണ്ടവും ശര്‍ക്കരയും പഴവും  താലത്തില്‍ ഒരുക്കി കത്തിച്ച നിലവിളക്കിനെ സാക്ഷിയാക്കി  വെറ്റയും   അടക്കയും   ദക്ഷിണ വച്ചു  ഗുരുവര്യന്റെ പാദങ്ങള്‍ വണങ്ങി കുരുന്നുകള്‍  ആദ്യാക്ഷരം കുറിക്കുന്ന, കേരളതനിമയുടെ ഗൃഹാതുരത്വം ഉണര്‍ത്തിയ എഴുത്തിനിരുത്ത് അരങ്ങേറി. ഈ പ്രവാസ ജീവിതത്തില്‍ അപൂര്‍വ്വമായ് മാത്രം സാക്ഷ്യം വഹിക്കുവാന്‍ കഴിയുന്ന ഈ സുന്ദര മുഹൂര്‍ത്തം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു നവ്യാനുഭാവമായിരുന്നു.  കേവലം ദിവസങ്ങള്‍ക്കു മുന്‍പ് മാത്രം അറിയിച്ചിട്ടും ഒട്ടു മുക്കാലും വിജയികള്‍ നേരിട്ടെത്തിയത് തന്നെ ഫോബ്മയുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിനുള്ള  അംഗികാരമായിരുന്നു.


കടന്നു   വന്നവര്‍ക്കെല്ലാം തികച്ചും സൌജന്യമായി വിളമ്പിയ സ്‌നേഹ വിരുന്നിനൊപ്പം  സാലിസ്ബറി മലയാളി കമ്യൂണിറ്റി അംഗം ആയ   റോസ് മോള്‍ വിന്നിയുടെ ഭരതനാട്യം, ഹള്ളില്‍ നിന്നെത്തിയ ഇവാ മരിയ  കുര്യാക്കോസ് എന്നാ കൊച്ചു മിടുക്കിയുടെ നൃത്തം, ബര്‍മിങ്ങ്ഹാമിലെ   അന്ന ജിമ്മി , സൗതെന്‍ഡ് ഓണ്‍ സീയില്‍ നിന്നെത്തിയ ടോമി തോമസ് എന്നിവരുടെ ശ്രുതിമധുര ഗാനങ്ങളും ഒക്കെ ചേര്‍ത്തു കോര്‍ത്തിണക്കിയ നാല് മണിക്കൂര്‍ നീണ്ടു നിന്നകലാവിരുന്നും  കൂടിയായപ്പോള്‍ സദസ്സിലെക്കൊഴുകിയെത്തിയ കലാസ്വാദകര്‍ക്ക് അവിസ്മരണീയമായ   ഒരു പകല്‍ ആണു കടന്നു പോയത്.   ഫോബ്മ സാഹിത്യ മത്സര  വിജയികളുടെ പേരു വിവരങ്ങള്‍ ഈ വാര്ത്തയുടെ അവസാനഭാഗത്തു നല്കിയിട്ടുണ്ട്.

വിജയികളുടെ പേരും ഫോട്ടോയും ഫോബ്മ വെബ് സൈറ്റിലൂടെ കാണുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
http://fobmauk.org/fobmaliterarycompetition2015winnerslist/
 
ഫോബ്മയ്ക്കു വേണ്ടി ഡോ. ജോജി കുര്യാക്കോസ്, ജോണ്‍സണ്‍ , എല്‍വിസ് ഇടക്കര എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://picasaweb.google.com/108845443006343999762/FOBMASahithyolsavamSargam2015#

യൂകെ  മലയാളികള്‍ക്ക്  സുപരിചിതരായ, ഇന്‍ഷുറന്‍സ്     , മോര്‍ട്‌ഗേജ്  അടക്കം ഉള്ള  സാമ്പത്തിക  സേവനങ്ങള്‍ എന്നിവ കൃത്യമായി നല്കുന്ന   അലൈഡ് ഫിനാന്‍സ് , കുറഞ്ഞ നിരക്കില്‍ നാട്ടിലേയ്ക്കു വിളിക്ക്വാന്‍ സൌകര്യമൊരുക്കുന്ന റിംഗ് ടൂ ഇന്ത്യ , കുറഞ്ഞ നിരക്കില്‍ എയര്‍ ടിക്കറ്റ് അടക്കം ഉള്ള യാത്രാ സൗകര്യങ്ങളും നാട്ടിലേയ്ക്കു  സുരക്ഷിതമായി പണം അയയുക്കുവാനുമുള്ളാ സൗകര്യങ്ങളും ചെയ്തു തരുന്ന മുത്തൂറ്റ് , മൂന്നാം ക്ലാസു   മുതല്‍  universtiy  തലം വരെയുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ സൌകര്യം നല്കുന്ന ഫസ്റ്റ് റിംഗ് ഗ്ലോബല്‍, എല്ലാ വിധ നിയമ സഹായങ്ങളും ഉത്തരവാദിത്വത്തോടേ ചെയ്തു കൊടുക്കുന്ന കൃഷ് മോര്‍ഗന്‍ സൊളിസിറ്റേര്‍സ്  എന്നിവരുടെ സാമ്പത്തിക സഹയാതോടെയാണു ഫോബ്മ  തികച്ചും സൌജന്യമായി യൂക്കെ മലായളികളുടെ   സാഹിത്യ സാംസ്‌കാരികോന്നമനം മാത്രം  ലക്ഷ്യമാക്കി  ഈ പരിപാടി സംഘടിപ്പിച്ചത്.
FOBMA LITERARY COMPETITION  2015  Winners List
Literary Competition Items
1. Story Writing (കഥ) – English
Sub – Juniors :   Children studying  on Year  6 and below
    First:        Neha Suresh, Croydon
    Second:    Angeline Jsoy,  Bath
    Third:        Eva Maria Kuriakose, Hessle, Hull
Juniors :  Children Studying on Year 7 to Year 11
     First:        Adith Kureekal, Bedford
    Second:    Ann Mary Roy, Papworth, Cambridgeshire
    Third:        Andria Saji, Ipswich
2 . Story Writing (കഥ ) – Malayalam
Seniors: Children Studying on Year  12 and above ,
First:        Manoj Mathew, Middlesbrough     
        Second:    Dhanesh Athiyadath, East Ham, London
                                Third:    Shafi K Muthalif, Ipswich
3 . Poem  (കവിത) – English
Sub – Juniors :   Children studying  on Year  6 and below
First:        Bridget Maria Siju, Bolton
            Second:     Adithya Tejus Rajesh, Worcester Park, London
Third:        Eva Maria Kuriakose, Hessle, Hull
Juniors :  Children Studying on Year 7 to Year 11
First:        Ashwin Pillai, Langley, Berkshire
            Second:    Merlin Tomjo, Ipswich   
                    Third:     Meril Santi Jacob, Yardley, Birmingham
Seniors: Children Studying on Year  12 and above ,
First:        Suresh Unnikrishnan, Croydon
            Second:     Ajimon Edakkara, Gloucester
                           Third:        Biji Tomjo, Ipswich
4.  Poem  (കവിത) – Malayalam
Juniors :  Children Studying on Year 7 to Year 11
First:        Merlin Tomjo, Ipswich    
        Seniors: Children Studying on Year  12 and above ,
First:        Joji Kuriakose, Hessle Hull    
            Second:    Socratese Thomas, Stoke on Trent
                           Third:        Nisha Sunil, Poole
5. Essay Writing (ലേഖനം) – English
Sub – Juniors :   Children studying  on Year  6 and below
(Subject: An unforgettable Christmas Celebration)
First:        Isabel Santi Jacob, Birmingham
            Second:     Neha Suresh, Croydon
Juniors :  Children Studying on Year 7 to Year 11
(Subject: The Person, who influenced me the most and the reasons for that)
First:        Rejoy Edakkara, Gloucester
            Second:    Jeslin Paul Thomas, Stok On Trent
                    Third:     Rose mol Vinny, Salisbury
Seniors: Children Studying on Year  12 and above
(Subject : The influence of Social Media in our life and its merits & demerits)
First:        Mrs. Rejii Kizhakkumthala
            Second:     Mrs. Biji Tomjo, Ipswich
                        
6. Essay Writing (ലേഖനം) – Malayalam
Seniors: Children Studying on Year  12 and above
(Subject : ജീവിതത്തില്‍ സോഷ്യല്‍മീഡിയയുടെ സ്വാധീനവും ഗുണ ദോഷങ്ങളും)
First:        Vipin Mannangot, Wembli
    
7. Travelogue Writing   (യാത്രാ വിവരണം) – English
Sub – Juniors :   Children studying  on Year  6 and below
First:        Isabel Santi Joseph, Birmingham
        Juniors :  Children Studying on Year 7 to Year 11
First:        Jeslin Paul Thomas, Stok On Trent
8. Travelogue Writing   (യാത്രാ വിവരണം) – Malayalam
Seniors: Children Studying on Year  12 and above ,
First:        Tomy Thomas, Southend On Sea
            

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.