1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2017

സ്വന്തം ലേഖകന്‍: ഗാംബിയയിലെ മുന്‍ പ്രസിഡന്റ് നാടുവിട്ടത് രാജ്യത്തെ ഖജനാവുമായി, അടിച്ചുമാറ്റിയത് 114 ലക്ഷം ഡോളര്‍. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ മുന്‍ പ്രസിഡന്റ് യാഹ്യാ ജമ്മാ രാജ്യംവിട്ടത് ഖജനാവ് കൊള്ളയടിച്ച ശേഷമാണെന്ന് ആരോപണം. 22വര്‍ഷം ഭരണം നടത്തിയ യാഹ്യാ ജമ്മാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അധികാരം ഒഴിയാന്‍ വിസമ്മതിച്ച് കൊട്ടാരത്തില്‍ തുടരുകയായിരുന്നു.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ സൈന്യം ഇടപെട്ടതിനെത്തുടര്‍ന്ന് ജെമ്മാ ശനിയാഴ്ച ഇക്വറ്റോറിയല്‍ ഗിനിയയ്ക്കു പോയി. ഖജനാവിലെ 114 ലക്ഷം ഡോളറും ഒപ്പം കടത്തിക്കൊണ്ടുപോയി.പ്രത്യേക ചരക്കുവിമാനത്തില്‍ ആഡംബര കാറുകളും കടത്തി.ജെമ്മായെ പരാജയപ്പെടുത്തിയ അഡമാ ബാരോ അയല്‍രാജ്യത്തുവച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്നലെ അദ്ദേഹം ഗാംബിയയില്‍ തിരിച്ചെത്തി.

ബാരോയ്ക്കു പിന്തുണയുമായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ സൈന്യവും ഗാംബിയയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. യാഹ്യ ജമ്മെ ഖജനാവില്‍ നിന്ന് 114 ലക്ഷം ഡോളറിലധികം മോടിഷ്ടിച്ച് നാടുവിട്ടെന്ന് പുതിയ പ്രസിഡന്റ് ദമാ ബാരോ വെളിപ്പെടുത്തി. ഖജനാവ് ഇപ്പോള്‍ ശൂന്യമാണെന്നും ഇത് ധനകര്യമന്ത്രാലയവും സെന്‍ട്രല്‍ ബാങ്കും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മെ തന്റെ തോല്‍വി സമ്മതിക്കാന്‍ തയ്യാറാവാതിരുന്നത് ഗാംബിയയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഗിനിയുടെയും മൗറീറ്റാനിയുടെയും പ്രസിഡന്റുമാരുമായും നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ജമ്മെ നിര്‍ബന്ധിതനായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.