1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2015

ടോം ശങ്കൂരിക്കല്‍

യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഗ്ലോസ്റ്റെര്‍ഷയെര്‍ മലയാളി അസോസിയേഷന്റെ 2015 2017 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ പേട്രന്‍ ഡോ. തിയോഡോര്‍ ഗബ്രിയേല്‍, പ്രസിഡണ്ട് ഡോ. ബിജു പെരിങ്ങത്തറ, വൈസ് പ്രസിഡണ്ട് ശ്രീ.സണ്ണി ലൂക്കോസ് , സെക്രട്ടറി ശ്രീ.അബിന്‍ ജോസ്, ജോ.സെക്രട്ടറി ശ്രീ. മനോജ് ജേക്കബ്, ട്രെഷറര്‍ ശ്രീ. ബിനുമോന്‍ കുരിയാക്കോസ്, ജോ. ട്രെഷറര്‍ ശ്രീ ജോര്‍ജ് ജോസഫ്, പിആര്‍ഒ ശ്രീ ടോം ശങ്കൂരിക്കല്‍, വെബ് അഡ്മിനിസ്‌റ്റ്രേറ്റര്‍ ശ്രീ മനോജ് വേണുഗോപാല്‍, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേര്‍സ് ശ്രീ. മാത്യു ഇടിക്കുള, ശ്രീ. ജിസ്സൊ എബ്രഹാം, ആര്‍ട്‌സ് കോര്‍ഡിനേറ്റേര്‍സ് ശ്രീ. റോബി മേക്കര, ശ്രീ ബോബന്‍ എലവുങ്കല്‍, ചാരിറ്റി കോര്‍ഡിനേറ്റേര്‍സ് ശ്രീ മാത്യു അമ്മായിക്കുന്നേല്‍, ശ്രീ. ലോറെന്‍സ് പെല്ലിശ്ശേരി യുയുകെഎംഎ പ്രതിനിധികള്‍ ശ്രീ. തോമസ് ചാക്കോ, ശ്രീ. സന്തോഷ് ലൂക്കോസ്, ശ്രീമതി ലൗലി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി അധികാരമേറ്റു.

മാര്‍ച്ച് 1ആം തിയതി നടന്ന പൊതുയോഗത്തില്‍ ജിഎംഎ അംഗങ്ങള്‍ ഏകകണ്‌ഠേന തിരഞ്ഞെടുത്ത കമ്മിറ്റി ഈ കഴിഞ്ഞ ഞായറാഴ്ച മാര്‍ച്ച് 22നാണ് അധികാരമേറ്റെടുത്തത്. പതിവിനു വിപരീതമായി ഒരു വര്‍ഷത്തേക്കു പകരം രണ്ടു വര്‍ഷത്തേക്കുള്ള ഭരണ സമിതിയെയാണ് ഇത്തവണ ജിഎംഎ തിരഞ്ഞെടുത്തിരിക്കുന്നത്. യുയുകെഎംഎ റീജിയണല്‍ കലാമേള അടക്കം നിരവധി അനവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ള പുതിയ കമ്മിറ്റിയുടെ സുഖമമായ നടത്തിപ്പിനു വേണ്ടി മുന്‍വര്‍ഷങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ശ്രീ. ഏലിയാസ് മാത്യു, ശ്രീ. ജില്‍സ് പോള്‍, ശ്രീ. അനില്‍ തോമസ്, ശ്രീ ബെന്നി വര്‍ഗീസ്, ശ്രീ. വിന്‍സെന്റ് സ്‌കറിയ, ശ്രീ ഫ്രാങ്ക്‌ലിന്‍ ഫെര്‍നാണ്ടെസ്, ശ്രീ. ജോണി സേവ്യര്‍, ശ്രീ. സജി വര്‍ഗീസ്, ശ്രീ. റോയ് സ്‌കറിയ, ശ്രീ. ബിസ് പോള്‍ മണവാളന്‍, ശ്രീ ആല്‍വിന്‍ അലക്‌സാണ്ടര്‍, ശ്രീ. സ്റ്റീഫെന്‍ അലക്‌സ്, ശ്രീ. വിനോദ് മാണി, ശ്രീ. ഫിലിപ് ജോര്‍ജ്, ശ്രീ പോള്‍സണ് ജോസ്, ശ്രീ. ദീപക് തോമസ്, ശ്രീ. ബാബു ജോസഫ്, ശ്രീ. ജോസ് അലക്‌സ്, ശ്രീ. പ്രിന്‍സ് പ്ലാക്കല്‍, ശ്രീ. സുനില്‍ ജോര്‍ജ് എന്നിവരടക്കമുള്ള 20 അംഗ എക്‌സിക്യൂടീവ് കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ഒരു അപകടത്തെത്തുടര്‍ന്നു ആശുപത്രിവാസം അനുഭവിക്കുന്ന ജിഎംഎ പേട്രന്‍ ഡോ. തിയോഡോര്‍ ഗബ്രിയേലിന്റെ സൗഖ്യത്തിനായി പ്രാര്‍ഥിച്ചു കൊണ്ട് തുടങ്ങിയ പൊതുയോഗത്തില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ശ്രീ മാത്യു അമ്മായിക്കുന്നേലും സെക്രട്ടറി ശ്രീ ഏലിയാസ് മാത്യുവും ജിഎംഎ യുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും കമ്മിറ്റിയോട് ചേര്‍ന്നു ഒറ്റക്കെട്ടായി നിന്നുകൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം വിജയിപ്പിച്ച എല്ലാ അംഗങ്ങളോടുമുള്ള അഭേദ്യമായ നന്ദി അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നു ട്രെഷറര്‍ ശ്രീ അനില്‍ തോമസ് കഴിഞ്ഞ വര്‍ഷത്തെ വിശദമായ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു.
യുകെയിലെ തന്നെ ഇതര അസോസിയേഷനുകള്‍ എന്നും അസൂയയോടെ നോക്കിക്കാണുന്ന ജിഎംഎ യുടെ ശക്തി അതിന്റെ അംഗങ്ങള്‍ തമ്മിലുള്ള ഐക്യവും എന്തു വിട്ടുവീഴ്ചകള്‍ ചെയ്തിട്ടായാലും ജിഎംഎ എന്നും ഒറ്റക്കെട്ടായി നിക്കണം എന്ന കാലാകാലങ്ങളിലുള്ള ഭാരവാഹികളുടെ ദൃഢ നിശ്ചയവും ആണെന്ന സത്യം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടും അതായിരിക്കണം തുടര്‍കാലങ്ങളിലും ജിഎംഎയുടെ നയം എന്ന് അസ്സന്നിഗ്ദ്ധമായി വെളിപ്പെടുത്തിക്കൊണ്ടുമാണ് പുതിയ പ്രസിഡണ്ട് ഡോ. ബിജു പെരിങ്ങത്തറയും സെക്രട്ടറി ശ്രീ. എബിന്‍ ജോസും അധികാരമേറ്റെടുത്തത്. 2015 2016 ലേക്കുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്തു അതിന്റെ തിയതികളും പ്രഖ്യാപനം ചെയ്തു കൊണ്ടായിരിന്നു പുതിയ കമ്മിറ്റി അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഡോ . ബിജു പെരിങ്ങത്തറ മുന്‍ ജിഎംഎ പ്രസിഡന്റും കഴിഞ്ഞ നാല് വര്‍ഷങ്ങളായി ജിഎംഎ യുടെ യുയുകെഎംഎ റെപ്രസെന്റേറ്റീവ് കൂടിയാണ്. ശ്രീ. എബിന്‍ ജോസാകട്ടെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ജിഎംഎ യുടെ യുയുകെഎംഎ റെപ്രസെന്റേറ്റീവും ഇപ്പോഴത്തെ യുയുകെഎംഎ സൌത്ത് വെസ്റ്റ് റീജിയന്റെ ട്രെഷരരായും ആയി പ്രവര്‍ത്തിച്ചു വരികയായിരിന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.