1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2016

സ്വന്തം ലേഖകന്‍: സ്വര്‍ണ ഷര്‍ട്ട് ധരിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായ എന്‍സിപി നേതാവ് കൊല്ലപ്പെട്ടു, നാലു പേര്‍ പിടിയില്‍. മൂന്ന് വര്‍ഷം മുമ്പ് 3.5 കിലോ സ്വര്‍ണ്ണം ഉപയോഗിച്ച് ഷര്‍ട്ട് നിര്‍മ്മിച്ച് ശ്രദ്ധേയനായ 44 കാരന്‍ ദത്ത ഫുഗെയാണ് കൊല്ലപ്പെട്ടത്. മകന്റെ മുന്നിലിട്ട് കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ഒരു കൂട്ടം അക്രമികള്‍ ഫുഗയെ കൊല്ലുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വക്രതുണ്ഡ് എന്ന ചിട്ടിഫണ്ട് സ്ഥാപനം നടത്തിവരികയായിരുന്ന ഫുഗേയെ വെള്ളിയാഴ്ച വീടിന് സമീപത്തെ ഒരു ഗ്രൗണ്ടില്‍ അടിയും കുത്തുമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദിഗിയിലെ ഒരു മൈതാനത്തിലിട്ട് രാത്രി 11.30 യോടെയാണ് ദിഗിയെ ആക്രമിച്ചത്. കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടും ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന സംഭവ സ്ഥലത്ത് വെച്ചു തന്നെ ഫുഗെ മരണമടയുകയായിരുന്നു.

ഫുഗേയ്ക്കും മകനും പരിചിതനായ ഒരാള്‍ ഇരുവരേയും ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ തന്നെ ഫുഗേയുടെ മകനെയും ജന്മദിനത്തി?ന്റെ പേരില്‍ വിളിച്ചു വരുത്തുകയും പിതാവിനെ കൊല്ലുന്നതിന് ഫുഗേയുടെ 22 കാരനായ മകന് സാക്ഷ്യം വഹിക്കേണ്ടി വരികയും ചെയ്തതായി പോലീസ് പറയുന്നു.

സ്വര്‍ണ്ണ ഷര്‍ട്ടിന്റെ പേരില്‍ നേരത്തേ വാര്‍ത്തയില്‍ ഇടം പിടിച്ചയാളാണ് ഫുഗേ 1.27 കോടി രൂപ മുടക്കിയായിരുന്നു ഷര്‍ട്ട് നിര്‍മ്മിച്ചത്. ഇതിന് പുറമേ ആഭരണപ്രിയനായിരുന്നു ഫുഗെ ബെല്‍റ്റ്, മാല, ബ്രേസ്‌ലെറ്റ് എന്നിവയടക്കം ഏകദേശം ഏഴു കോടിയുടെ സ്വര്‍ണ്ണം അണിഞ്ഞിരുന്നു. സാമ്പത്തിക തര്‍ക്കങ്ങളായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളുടെ ചിട്ടിക്കമ്പനിയില്‍ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

അതിനിടെ ഫൂഗെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. അക്രമികളില്‍ ഒരാളുടെ ക്ഷണം സ്വീകരിച്ച് സംഭവ സ്ഥലത്ത് എത്തിയതാണ് ഫൂഗയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഫൂഗെയുടെ പരിചയക്കാരന്‍ തന്നെയാണ് ഇയാളെ സംഭവ സ്ഥലത്തേക്ക് ക്ഷണിച്ചു വരുത്തിയതെന്നും പോലീസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.