1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2017

സ്വന്തം ലേഖകന്‍: ഫോണില്‍ മലയാളം ടൈപ്പ് ചെയ്ത് മടുത്തോ? ഇനി വെറുതെ പറഞ്ഞാല്‍ മതി, ഗൂഗിള്‍ ടൈപ്പ് ചെയ്തു തരും, മലയാളം വോയ്‌സ് ഇന്‍പുട്ട് അവതരിപ്പിച്ച് ഗൂഗിള്‍. ഇനി മുതല്‍ മലയാളം എഴുതിയോ ടൈപിംഗ് ചെയ്‌തോ കഷ്ടപെടെണ്ട. പറഞ്ഞ് കൊടുത്താല്‍ ടൈപ് ചെയ്യാന്‍ ഇനി ഗൂഗിള്‍ റെഡി. ഒരാളുടെ സംസാരം തിരിച്ചറിഞ്ഞ് അത് ടൈപ് ചെയ്യുന്ന ഗൂഗിള്‍ വോസയ്‌സ് ഇന്‍പുട്ടില്‍ മലയാളവും ഉള്‍പ്പെടുത്തിയതോടെയാണിത് സാധിക്കുക.

ഇനിമുതല്‍ ഫോണില്‍ മലയാളം ടൈപ് ചെയ്യുന്നതിനായി ഫോണില്‍ ഗൂഗിള്‍ വോയ്‌സ് ഓപ്പണ്‍ ചെയ്ത ശേഷം സംസാരിച്ചാല്‍ മതി ഫോണ്‍ അത് ടൈപ് ചെയ്‌തോളും. ഇതിനായി നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ കീബോര്‍ഡ് ഗൂഗിളിന്റെ ജിബോര്‍ഡ് അല്ലെങ്കില്‍ ആദ്യം പ്ലെസ്റ്റേറില്‍ നിന്ന് ജിബോര്‍ഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് ജിബോര്‍ഡ് സെറ്റിങ്‌സില്‍ പ്രൈമറി ഭാഷയായി മലയാളം തെരഞ്ഞെടുക്കുക.

അതിനു ശേഷം മൊബൈല്‍ കീബോര്‍ഡിലെ ‘മൈക്രോഫോണ്‍’ ക്ലിക്ക് ചെയ്ത് സംസാരിച്ചാല്‍ മതി മലയാളം ഫോണ്‍ തനിയെ ടൈപ് ചെയ്‌തോളും. മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക്,കന്നട,മറാത്തി,ബംഗാളി,ഉറുദു തുടങ്ങിയ ഭാഷകളും ലഭിക്കും ഹിന്ദി മുമ്പേ തന്നെ ആപ്പില്‍ ലഭ്യമായിരുന്നു. ടൈപിംഗ് പോലും ഇല്ലാതെ മലയാളം കൈകൊണ്ട് എഴുതാന്‍ കഴിയുന്ന ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിംഗ് ടൂള്‍ വന്‍ ഹിറ്റായതിനു പിന്നാലെയാണ് മലയാളം വോയ്‌സ് ഇന്‍പുട്ടുമായി ഗൂഗിള്‍ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.