1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2016

സ്വന്തം ലേഖകന്‍: 15 ഗ്വണ്ടാനമോ തടവുപുള്ളികളെ യുഎഇയിലേക്ക് മാറ്റി, യുഎഇക്ക് നന്ദി പ്രകടിപ്പിച്ച് അമേരിക്ക. 12 യമനികളെയും മൂന്ന് അഫ്ഗാനികളെയുമാണ് കൈമാറിയത്. കൈമാറിയവരില്‍ 14 വര്‍ഷം വരെ തടവില്‍ കഴിഞ്ഞവരും ഒരു കുറ്റവും ചുമത്താതെ ജയിലില്‍ അടക്കപ്പെട്ടവരുമുണ്ട്.

പുതിയ കൈമാറ്റത്തോടെ 2002ല്‍ 800ഓളം തടവുകാരുണ്ടായിരുന്നു ഗ്വണ്ടാനമോ ജയിലിലെ തടവുകാരുടെ എണ്ണം 61 ആയി ചുരുങ്ങി. അമേരിക്കന്‍ പ്രസിഡന്റായി ബറാക് ഒബാമ ഭരണമേല്‍ക്കുമ്പോള്‍ ജയിലില്‍ 242 പേരാണുണ്ടായിരുന്നത്. ഇപ്പോഴത്തെ കൈമാറ്റമടക്കം മൊത്തം 200 ഓളം പേരെയാണ് ഒബാമയുടെ ഭരണകാലത്ത് ഗ്വണ്ടാനമോയില്‍നിന്ന് മാറ്റിയത്.

ജോര്‍ജ് ഡബ്‌ള്യു. ബുഷ് സര്‍ക്കാര്‍ 532 പേരെ വിട്ടയച്ചിരുന്നു. ഒബാമ 2009ല്‍ അധികാരമേറ്റ ശേഷമുള്ള തടവുകാരുടെ ഏറ്റവും വലിയ കൈമാറ്റമാണ് ഇപ്പോഴത്തേത്. അടുത്ത വര്‍ഷം ജനുവരിയില്‍ പദവിയില്‍നിന്നൊഴിയുന്ന ഒബാമ അധികാരമേറ്റയുടന്‍ ഗ്വണ്ടാനമോ ജയില്‍ സംവിധാനം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഗ്വണ്ടാനമോ ജയില്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് യു.എ.ഇ നല്‍കുന്ന പിന്തുണക്ക് അമേരിക്കന്‍ സര്‍ക്കാര്‍ നന്ദിയുള്ളവരാണെന്ന് പെന്റഗണ്‍ പറഞ്ഞു. അതേസമയം, വിദേശകാര്യ സഭാ ചെയര്‍മാനും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി പ്രതിനിധിയുമായ എഡ് റോയ്‌സ് ഒബാമയുടെ നീക്കത്തെ വിമര്‍ശിച്ചു.

ഇത് അമേരിക്കക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൈമാറ്റം ചെയ്ത തടവുകാരെ നിരീക്ഷിക്കുന്നതിനും മറ്റുമുള്ള ചെലവിലേക്കായി ലക്ഷം ഡോളര്‍ വരെ വിദേശ സര്‍ക്കാറുകള്‍ക്ക് നല്‍കുന്നതായി മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.