1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2017

സ്വന്തം ലേഖകന്‍: യുഎസില്‍ എച്ച് 1 ബി വീസയ്ക്കുള്ള അപേക്ഷയില്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്ന പ്രീമിയം പ്രോസംസിംഗ് വീണ്ടും വരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവിധ ഗവേഷണ സ്ഥാപനങ്ങളുടെയും വിസ അപേക്ഷകള്‍ക്കാണ് പ്രീമിയം പ്രൊസസിംഗ് ബാധകമാകുക.

ഇത്തരം വീസകളുടെ പ്രീമിയം പ്രോസസിങ് ആറു മാസത്തേക്കു തടഞ്ഞുവച്ച് യുഎസ് സിറ്റിസന്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) തീരുമാനമാണ് ഭാഗികമായി പിന്‍വലിക്കുന്നത്. കുടിയേറ്റേതര വിസയായ എച്ച്1ബി വിസ ഉപയോഗപ്പെടുത്തിക്കൊണ്ട് യുഎസ് കമ്പനികള്‍ക്ക് വിദേശികളെ തൊഴിലാളികളായി നിയമിക്കാനാകും. സാധാരണഗതിയില്‍ ഒരുമാസമാണ് ഇക്കാര്യത്തില്‍ ഇമ്മിഗ്രേഷന്‍ വകുപ്പില്‍ നിന്നും മറുപടി ലഭിക്കുന്നതിനായി വേണ്ടി വരിക.

കൂടുതല്‍ പണം നല്‍കി കമ്പനികള്‍ പ്രീമിയം പ്രൊസംസിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ 15 ദിവസത്തിനുള്ളില്‍ ഇമ്മിഗ്രേഷന്‍ വകുപ്പില്‍ നിന്നും മറുപടി ലഭിക്കും. ഇത് കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ട്രംപ് ഭരണകൂടം തടഞ്ഞിരുന്നു. ഇതാണിപ്പോള്‍ പുനരാരംഭിക്കുന്നത്. അതേസമയം എല്ലാ എച്ച്1ബി വിസകള്‍ക്കും ഈ സൗകര്യം ലഭ്യമാകില്ലെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.