1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2015

ആശുപത്രികളില്‍ നേഴ്‌സുമാരെ വിളിക്കാന്‍ ഒരു സ്വിച്ച് കാണും. രോഗികള്‍ക്ക് എളുപത്തില്‍ നേഴ്‌സുമാരെ വിളിക്കാന്‍ കിടക്കയുടെ അരികിലായി തന്നെയാണ് സാധാരണ ഗതിയില്‍ സ്വിച്ച് വെയ്ക്കാറ്. രോഗികളെ ബുദ്ധിമുട്ടിക്കണ്ട എന്നതാണ് ഇതിലൂടെ എല്ലാവരും ലക്ഷ്യമിടുന്നത്. എന്നാല്‍ അടുത്തിടെ തുടങ്ങിയ ഒരാശുപത്രി ഒപ്പിച്ച പണി വലിയ വിമര്‍ശനങ്ങളാണ് വിളിച്ച് വരുത്തിയത്. സംഗതി വേറൊന്നുമല്ല നേഴ്‌സുമാരെ വിളിക്കണമെങ്കില്‍ രോഗികള്‍ മണിയടിക്കണം. അതായിരുന്നു പുതിയ ആശുപത്രി ആവിഷ്‌കരിച്ച നിയമം.

ആദ്യഘട്ടത്തില്‍ മണിയടിക്കുക എന്നത് വലിയ പരാതിയൊന്നും ഉണ്ടാക്കിയില്ല. എന്നാല്‍ 84കാരിയായ ഒരു രോഗി പരാതിയുമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കുളമായി. തനിക്ക് ആ മണി ഉയര്‍ത്താന്‍ പറ്റുന്നില്ല എന്നായിരുന്നു അവരുടെ പരാതി. പലതരം അസുഖങ്ങളുമായി വരുന്ന രോഗികള്‍ക്ക് മണി എടുത്തുയര്‍ത്താനുള്ള ആരോഗ്യം ഉണ്ടാവണം എന്നില്ലെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകാന്‍ പിന്നെ അധികനേരം വേണ്ടിവന്നില്ല.

നോര്‍ത്ത് ബ്രിസ്‌റ്റോള്‍ എന്‍എച്ച്എസ് ട്രസ്റ്റാണ് മണിയടിക്കാന്‍ രോഗികളോട് നിര്‍ദ്ദേശിച്ച് പൊല്ലാപ്പിലായത്. എന്തായാലും സംഗതി വലിയ വിവാദമായി. രോഗികളും രോഗികളുടെ ബന്ധുക്കളും കൂട്ടത്തോടെ പരാതിയുമായെത്തി.

250,000 പൗണ്ട് മുടക്കി ക്ലോക്ക് സ്ഥാപിച്ച് വിവാദത്തിലായ ആശുപത്രി തന്നെയാണ് മണിയടിയിലൂടെയും വിവാദത്തിലാകുന്നത്. ഇത്രയും രൂപ മുടക്കി സ്ഥാപിച്ച ക്ലോക്ക് ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടില്ല എന്നതായിരുന്നു ആരോപണം. ഏതാണ്ട് 420 മില്യണ്‍ പൗണ്ട് മുടക്കി നിര്‍മ്മിച്ച ആശുപത്രിയിലാണ് ഇലക്ട്രോണിക്ക് ബെല്‍ പോലും ഇല്ലാത്തത്. ഇത് അടുത്ത വിവാദമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ഒരു ഗ്ലാസ് വെള്ളം എടുത്തുയര്‍ത്താന്‍ പറ്റാത്ത എന്റെ അമ്മ എങ്ങനെയാണ് അത്രയും ഭാരമുള്ള മണി ഉയര്‍ത്തുന്നത്- ഒരു രോഗിയുടെ ബന്ധു ചോദിച്ചു. എന്‍എച്ച്എസിനുവേണ്ടി 110 ബില്യണ്‍ പൗണ്ടാണ് ചെലവാക്കുന്നത്. എന്നിട്ടാണോ രോഗികള്‍ക്ക് നേഴ്‌സുമാരെ വിളിക്കാന്‍ മണി കൊടുക്കുന്നതെന്നാണ് പബ്ലിക്ക് സ്‌പെന്‍ഡിങ്ങ് വാച്ച്‌ഡോഗ് ചീഫ് എക്‌സിക്യൂട്ടീവ് ജോനാഥന്‍ ഇസാബി ചോദിച്ചു.

കഴിഞ്ഞ മെയ്യിലാണ് ആശുപത്രി ആരംഭിച്ചത്. 800 റെഗുലര്‍ മുറികളില്‍ ഇല്‌ക്ടോണിക് അലാറുമകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 23 ക്ലിനിക്കല്‍ മുറികളിലാണ് ഇതില്ലാത്തത്. അവിടെയാണ് മണിയടിച്ച് നേഴ്‌സുമാരെ വിളിക്കാന്‍ രോഗികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.