1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2015


ബ്രിട്ടണില്‍നിന്ന് ഗ്രീസിലേക്ക് യാത്ര ചെയ്യുന്ന ആളുകല്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ മുന്നറിയിപ്പ്. ഗ്രീസില്‍ എടിഎം കൗണ്ടറുകളും ബാങ്കുകളും അടഞ്ഞ് കിടക്കുന്നതിനാല്‍ അങ്ങോട്ടേയ്ക്ക് യാത്ര ചെയ്യുന്ന ആളുകല്‍ ആവശ്യത്തിന് പണം കൈയ്യില്‍തന്നെ കരുതണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ദ് ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസാണ് ഇപ്പോള്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഗ്രീസില്‍ ചെന്ന ശേഷം എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ അത് സാധ്യമല്ലെന്ന് ഫോറിന്‍ ഓഫീസിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. എടിഎം കാര്‍ഡിന് പകരം ലിക്വിഡ് കാഷുമായി സഞ്ചരിക്കുമ്പോള്‍ അധിക സുരക്ഷാ ഏര്‍പ്പാടുകളും മുന്നൊരുക്കങ്ങളും കൈക്കൊള്ളണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

സാധാരണയായി കൈയ്യില്‍ കൊണ്ടുപോകാവുന്ന പണത്തിന് എയര്‍ലൈന്‍ കമ്പനികള്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ടെങ്കിലും ഗ്രീസിലേക്ക് ഹോളിഡേയ്ക്ക് പോകുന്ന ആളുകള്‍ക്ക് ഇപ്പോള്‍ ഇളവ് അനുവദിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഹിതപരിശോധനാ ഫലം പുറത്തു വന്നത്. ഇതില്‍ യൂറോ സോണില്‍നിന്ന് പുറത്തു പോകണമെന്ന അലക്‌സിസ് സീപ്രാസിന്റെ നിലപാടിന് സമാനമായ രീതിയില്‍ തന്നെയാണ് ജനങ്ങളും പ്രതികരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.