1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2017

സ്വന്തം ലേഖകന്‍: യുഎസില്‍ സ്വകാര്യ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു. മനോരോഗ വിദഗ്ദരായ ഉമാമഹേശ്വര കലാപടപ്പ് (63) ഭാര്യ സീതാ ഗീത കലാപടപ്പ് (61) എന്നിവരാണ് കൊല്ലപ്പെട്ടത്. യു.എസ്സിലെ ഒഹിയോയയിലാണ് സംഭവം. ശനിയാഴ്ച്ച രാവിലെ 10.36നും 12.30നും ഇടയിലാണ് അപകടം നടന്നതെന്നാണ് അധികൃതരുടെ നിഗമനം.

ഉമാമഹേശ്വരയായിരുന്നു വിമാനം പറത്തിയിരുന്നത്.ഒഹിയോവിലെ ബെവര്‍ളി ഗ്രാമത്തിന് സമീപമുള്ള ജലസംഭരണിയില്‍ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. അപകട കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും യുഎസ് വ്യോമയാന അധികൃതര്‍ അറിയിച്ചു.

ആന്ധ്രപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളായ ഇരുവരും ഇന്ത്യാനയിലെ ലോഗന്‍സ്‌പോര്‍ട്ടിലാണ് താമസം. അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായ ഉമാമഹേശ്വര ഫോട്ടോഗ്രാഫിയില്‍ ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.