TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2018

സ്വന്തം ലേഖകന്‍: വിമാനത്തിനുള്ളില്‍ മുന്നു വയസായ കുഞ്ഞിന്റെ കരച്ചില്‍; ബ്രിട്ടീഷ് എയര്‍വേസ് ഇന്ത്യന്‍ ദമ്പതികളെ ഇറക്കിവിട്ട സംഭവം വിവാദമാകുന്നു. ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്ക് പറക്കാനിരുന്ന ബി.എ 8495 വിമാനത്തില്‍ നിന്നാണ് ഇന്ത്യന്‍ ദമ്പതികളെ ഇറക്കി വിട്ടത്. ജൂലൈ 23നാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുമ്പോള്‍ തന്നെ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു.

സീറ്റ് ബെല്‍ട്ടിട്ടതിലുള്ള അസ്വസ്ഥതയെ തുടര്‍ന്നാണ് കുട്ടി കരയാന്‍ തുടങ്ങിയത്. കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രമിക്കുന്നതിനിടെ കാബിന്‍ അംഗങ്ങളിലൊരാള്‍ വന്ന് പരുഷമായി പെരുമാറി. കുഞ്ഞ് വീണ്ടും കരഞ്ഞതോടെ വിമാനം ടെര്‍മനലിലേക്ക് തന്നെ തിരിച്ച് വിടുകയും ദമ്പതികളെ ഇറക്കി വിട്ട് യാത്ര തുടരുകയുമായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ മാറ്റാന്‍ സഹായിച്ച അടുത്ത സീറ്റിലുണ്ടായിരുന്ന ഇന്ത്യന്‍ ദമ്പതികളെയും ബലംപ്രയോഗിച്ച് ഇറക്കിവിട്ടു.

ബ്രിട്ടീഷ് എയര്‍വേസ് വംശീയമായി പെരുമാറി എന്നാരോപിച്ച് കുഞ്ഞിന്റെ പിതാവ് ഇന്ത്യന്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് പരാതി നല്‍കി. തങ്ങളെ അപമാനിക്കുന്ന രീതിയിലും വംശീയപരമായി അവഹേളിക്കുന്ന വിധത്തിലുമായിരുന്നു വിമാനത്തിലെ ജീവനക്കാരും കമ്പനിയും പെരുമാറിയതെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്.

എന്നാല്‍ ഇത്തരം പരാതികളെ തങ്ങള്‍ വളരെ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്നും യാതൊരു തരത്തിലുമുള്ള വേര്‍തിരിവും അനുവദിക്കില്ലെന്നും ബ്രിട്ടീഷ് എയര്‍വേസ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. പരാതിക്കാരനുമായി നേരിട്ട് ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും എയര്‍വേസ് കമ്പനി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

അമേരിക്കയില്‍ ട്രഷറി സ്തംഭനം 34 ആം ദിവസത്തിലേക്ക്; എട്ട് ലക്ഷത്തോളം തൊഴിലാളികള്‍ ശമ്പളമില്ലാതെ ഗുരുതര പ്രതിസന്ധിയില്‍
അമേരിക്കയില്‍ ട്രഷറി സ്തംഭനം 34 ആം ദിവസത്തിലേക്ക്; എട്ട് ലക്ഷത്തോളം തൊഴിലാളികള്‍ ശമ്പളമില്ലാതെ ഗുരുതര പ്രതിസന്ധിയില്‍
റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം 14 നാവികര്‍ കൊല്ലപ്പെട്ടു; തീപടര്‍ന്നത് ഇന്ധനം നിറയ്ക്കുന്നതിനിടെ
റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം 14 നാവികര്‍ കൊല്ലപ്പെട്ടു; തീപടര്‍ന്നത് ഇന്ധനം നിറയ്ക്കുന്നതിനിടെ
അധികാരത്തിലേറി വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ ട്രംപ് പറഞ്ഞത് 8158 കല്ലുവച്ച നുണകള്‍!
അധികാരത്തിലേറി വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ ട്രംപ് പറഞ്ഞത് 8158 കല്ലുവച്ച നുണകള്‍!
‘ബി.ജെ.പി തെലങ്കാന അധ്യക്ഷന്റെ ഫാം ഹൗസില്‍ 11 പേര്‍ കൊല്ലപ്പെട്ടു,’ ദേശീയ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി ‘ഷുജയുടെ വെളിപ്പെടുത്തലുകള്‍,’ ഇവിഎം തിരിമറി നടന്നിട്ടില്ലെന്ന് ഐടി വിദഗ്ദ്ധര്‍; യുഎസ് ഹാക്കറിനെതിരെ പരാതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സൗദി സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം വന്‍ വിജയകരമെന്ന് റിപ്പോര്‍ട്ട്; സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി
സൗദി സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം വന്‍ വിജയകരമെന്ന് റിപ്പോര്‍ട്ട്; സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി
ബ്രെക്‌സിറ്റ് പ്ലാന്‍ ബിയുമായി തെരേസാ മേയ് പാര്‍ലമെന്റില്‍; ബ്രെക്‌സിറ്റ് വേണ്ടെങ്കില്‍ സാധ്യമായ ഒരു കരാര്‍ അംഗീകരിക്കൂവെന്ന് എംപിമാരോട് മേയ്; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോര്‍ബിന്‍; ബ്രിട്ടനെ ഒഴിവാക്കി വ്യാപാര ഉടമ്പടിയുമായി ഫ്രാന്‍സും ജര്‍മനിയും

2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്
2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്
ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; ഒന്നാമന്‍ ചൈന
ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; ഒന്നാമന്‍ ചൈന
അഫ്ഗാനില്‍ താലിബാന്റെ മിന്നലാക്രമണം; 126 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യത
അഫ്ഗാനില്‍ താലിബാന്റെ മിന്നലാക്രമണം; 126 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യത
More Stories..