1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2017

സ്വന്തം ലേഖകന്‍: അടുത്ത മൂന്ന് വര്‍ഷങ്ങള്‍ ഇന്ത്യന്‍ ഐടി മേഖലക്ക് നിര്‍ണായകം, ജോലി നഷ്ടമാവുക 6 ലക്ഷം ഐടി വിദഗ്ദര്‍ക്ക്. ഹെഡ് ഹണ്ടേഴ്‌സ് ഇന്ത്യ എന്ന എക്‌സിക്യൂട്ടിവ് സേര്‍ച്ച് കമ്പനിയുടെ റിപ്പോര്‍ട്ടിലാണ് 1.75 ലക്ഷം മുതല്‍ 2 ലക്ഷം വരെ ഐടി വിദഗ്ര്‍ക്ക് നഷ്ടമാകുമെന്ന് മുന്നറിയിപ്പു നല്‍കുന്നത്. പ്രതിവര്‍ഷം 56,000 ഐടി വിദഗ്ധര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും യഥാര്‍ത്ഥത്തില്‍ 1.75 ലക്ഷം മുതല്‍ 2 ലക്ഷം വരെ എഞ്ചിനീയര്‍മാര്‍ക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന്റെയും മറ്റും ഭാഗമായാണ് ഇതെന്ന് ഹെഡ് ഹണ്ടേഴ്‌സ് ഇന്ത്യ സ്ഥാപക ചെയര്‍മാനും എംഡിയുമായ കെ ലക്ഷ്മികാന്ത് പിടിഐയോട് പറഞ്ഞു. ഫെബ്രുവരി 17ന് നടന്ന നാസ്‌കോം ലീഡര്‍ഷിപ്പ് ഫോറത്തില്‍ സമര്‍പ്പിക്കപ്പെട്ട മക്കന്‍സി ആന്റ് കമ്പനിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഹെഡ് ഹണ്ടേഴ്‌സ് ഇന്ത്യ ഈ പ്രവചനം നടത്തിയത്. അടുത്ത 34 വര്‍ഷങ്ങള്‍ക്കുള്ളില്‍ 50 ശതമാനം ജീവനക്കാരും അധികപ്പറ്റാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സാങ്കേതിക വിദ്യയില്‍ പ്രകടമായ മാറ്റം വരുന്നതിനാല്‍ അതിനോട് ചേര്‍ന്നു പോകാന്‍ സാധിക്കാത്ത 5060 ശതമാനം ജീവനക്കാര്‍ കമ്പനികള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന് മക്കന്‍സി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ നോഷിര്‍ കാക പറഞ്ഞു. പ്രമുഖ നഗരങ്ങളായ മുംബൈ, ബംഗളുരു എന്നിവിടങ്ങളിലെ ഐടി വിദഗ്ധരെ പ്രതിസന്ധി കാര്യമായി ബാധിക്കില്ലെന്നും മറിച്ച് കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ് ബാധിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എച്ച് 1 ബി വിസ നിയന്ത്രണം, കമ്പനികളുടെ ചെലവ് ചരുക്കല്‍, ഓട്ടോമേഷന്‍ എന്നിവയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കമ്പനികള്‍ കൂടുതല്‍ യന്ത്രവത്കരണത്തിലേക്കു നീങ്ങുന്നതും തൊഴിലവസരങ്ങള്‍ കുറയ്ക്കും. ഇതോടൊപ്പം യു.എസ്. അടക്കമുള്ള രാജ്യങ്ങള്‍ തദ്ദേശീയവത്കരണത്തിന് ഊന്നല്‍നല്‍കുന്നതും സാധ്യതകള്‍ക്ക് തിരിച്ചടിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.