1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2015

പ്രശസ്ത എഴുത്തുകാരന്‍ വികാസ് സ്വരൂപിനെ കേന്ദ്രസര്‍ക്കാര്‍ വിദേശകാര്യ വക്താവായി നിയമിച്ചു. 1986 ബാച്ച് ഐ.എഫ്.എസ് ഓഫീസറാണു വികാസ് സ്വരൂപ്. ഏപ്രില്‍ 18ന് അദ്ദേഹം സ്ഥാനമേല്‍ക്കും.

നിലവിലെ വക്താവ് സയ്യിദ് അക്ബറുദ്ദീനു സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ വന്ന ഒഴിവിലേക്കാണു വികാസ് സ്വരൂപിനെ നിയമിച്ചിരിക്കുന്നത്. സയ്യിദ് അക്ബറുദ്ദീന്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാകുമെന്നാണ് സൂചന.

വികാസ് നിലവില്‍ ഐക്യരാഷ്ട്രസഭയിലെ രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള ജോയിന്റ് സെക്രട്ടറിയാണ്. അദ്ദേഹത്തിന്റെ ക്യു ആന്‍ഡ് എ എന്ന പുസ്തകമാണു സ്ലംഡോഗ് മില്യണയര്‍ എന്ന പേരില്‍ സിനിമയാക്കിയത്. 43 ഭാഷകളിലാണ് ക്യു ആന്‍ഡ് എ പ്രസിദ്ധീകരിച്ചത്. അതിനുശേഷം സിക്‌സ് സസ്‌പെക്ട്‌സ്, അഡീഷണല്‍ അപ്രന്റൈസ് എന്നീ നോവലുകളും അദ്ദേഹം എഴുതി. രണ്ടിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.