1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2016

സ്വന്തം ലേഖകന്‍: വളര്‍ത്തമ്മയുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു, അയര്‍ലന്റില്‍ പിതാവിനെതിരെ മകന്റെ പരാതി. അയര്‍ലന്റിലെ വാട്ടര്‍ഫോര്‍ഡുകാരനായ 12 കാരനാണ് പിതാവിനെതിരേ ആരോപണം ഉന്നയിച്ചത്. ആറാം വയസ്സ് മുതല്‍ വളര്‍ത്തമ്മയുമായി ശാരീരിക ബന്ധത്തിന് പിതാവ് നിര്‍ബ്ബന്ധിച്ചിരുന്നെന്നും അക്കാര്യത്തിന് വഴങ്ങാതിരുന്ന അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മകന്‍ കോടതിയില്‍ പറഞ്ഞു.

ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ ഉള്‍പ്പെടെ വന്യചിത്രങ്ങള്‍ കണ്ട ശേഷം മകന്റെ തലയില്‍ മെഷീന്‍ ഗണ്‍ വെച്ച് ഇയാള്‍ തന്നെ ശാരീരിക പീഡനത്തിന് ഇരയാക്കുകയും ഇത് ക്യാമറയില്‍ പകര്‍ത്തി മറ്റുള്ളവരെ കാണിക്കുകയും ചെയ്തിരുന്നു. പൂട്ടിയിട്ടിരിക്കുന്ന ഗോറില്ലയുടെ സിനിമ കണ്ട ശേഷം മകനെ ബോക്‌സിനുള്ളില്‍ പൂട്ടിയിടുക തുടങ്ങിയ ഭ്രാന്തന്‍ രീതികളും ചെയ്തിരുന്നു.

2007 മുതല്‍ 2011 വരെ ബാലപീഡനം ഉള്‍പ്പെടെ 82 കുറ്റങ്ങളാണ് മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതില്‍ ബാലപീഡനം ഉള്‍പ്പെടെയുള്ള 16 കുറ്റങ്ങളില്‍ മാതാപിതാക്കളെ കുറ്റവിമുക്തരാക്കി. ലൈംഗിക പീഡനം നടത്തിയെന്ന വാര്‍ത്തകള്‍ മാതാവ് നിഷേധിച്ചു.

വിചാരണയില്‍ താന്‍ അമ്മയെ ഏറെ സ്‌നേഹിക്കുന്നതായും പിതാവിനെ ഭയന്ന് വീടില്ലാത്ത മാതാവ് ഒരിക്കല്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നെും വ്യക്തമാക്കി. അതേസമയം മകനെ ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന രണ്ടാനമ്മ ഇക്കാര്യം പ്രശ്‌നമായപ്പോള്‍ പിതാവിനെതിരേ ആരോപണം ഉന്നയിക്കാന്‍ മകനെ പ്രേരിപ്പിക്കുകയായിരുന്നെന്ന് പിതാവിന്റെ അഭിഭാഷകന്‍ വാദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.