1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2015

വാഷിങ്ടണ്‍: അമേരിക്ക ചുട്ടെരിക്കുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്‌റ്റേറ് പുതിയ വീഡിയോ പുറത്തുവിട്ടു. 2011 സെപ്റ്റംബറിലെ ആക്രമണത്തിന്റെ മാതൃകയില്‍ ആക്രമണം നടത്തുമെന്നാണ് വീഡിയോയിലൂടെ ഐഎസ് ഭീഷണി മുഴക്കുന്നത്. ‘വീ വില്‍ ബേണ്‍ അമേരിക്ക’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് ട്വിറ്ററിലും മറ്റും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

അമേരിക്കന്‍ പൗരന്‍മാര്‍ക്കു സുരക്ഷ ഒരു മരുപ്പച്ചയാണെന്നു തോന്നണമെന്നും സ്വന്തം മണ്ണില്‍ യുഎസിനെ ആക്രമിക്കണമെന്നും 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഭീകരര്‍ ആഹ്വാനം ചെയ്യുന്നു.

യുഎസ് മാധ്യമപ്രവര്‍ത്തകനായ ജയിംസ് ഫോളിയുടെ തലവെട്ടല്‍, ജോര്‍ദാന്‍ പൈലറ്റ് മൊവാസ് അല്‍ കസസ്‌ബെയെ തീവച്ചു കൊന്നത് 2001ലെ ആക്രമണം എന്നിവയുടെ ദൃശ്യങ്ങളും പുതിയ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയുടെ നേര്‍ക്ക് ആക്രമണം നടത്തുമെന്നും ഒബാമയെ കൊല്ലുമെന്നുമൊക്കെ ഐഎസ് മുന്‍പും ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഏതെങ്കിലും ഒരു പ്രത്യെക സ്ഥലത്തെ ലക്ഷ്യമാക്കി ഭീഷണി മുഴക്കുന്നത് ഇതാദ്യമായിട്ടാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.