1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ദാരിദ്രത്തിലെന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍, പണം സംഭരിക്കാന്‍ തീവ്രവാദികളുടെ നെട്ടോട്ടം. പോരാട്ടത്തില്‍ ഐ.എസ് പിടിച്ചെടുത്ത എണ്ണഖനികളും നെല്‍പാടങ്ങളും വ്യോമാക്രമണ പരമ്പരകളില്‍ തകര്‍ന്നു തരിപ്പണമായതാണ് സംഘടയുടെ നട്ടെല്ലൊടിച്ചത്.

ഏതാണ്ട് 80 കോടി ഡോളര്‍ ഐ.എസിന്റെ ഖജനാവില്‍ ഉണ്ടെന്നായിരുന്നു എകദേശ കണക്ക്. അതിനും ഇളക്കംതട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ് എന്ന് ബ്രിട്ടനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍ മാര്‍ഷല്‍ എഡ്വേഡ് സ്ട്രിങ്ങര്‍ പറഞ്ഞു.

തദ്ദേശവാസികളില്‍നിന്ന് പണം അപഹരിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്‍ സാമ്പത്തിക സ്രോതസ്സിന്റെ 40 ശതമാനം എണ്ണ സമ്പുഷ്ട മേഖലയില്‍നിന്നും 40 ശതമാനം വിവിധ നികുതികള്‍ വഴിയും 20 ശതമാനം മറ്റ് ഉറവിടങ്ങളില്‍ നിന്നുമായിരുന്നു.

ഐ.എസിന്റെ എണ്ണ മേഖലകള്‍ ലക്ഷ്യമിട്ട് 1216 തവണ വ്യോമാക്രമണങ്ങള്‍ നടന്നതായാണ് എകദേശ കണക്ക്. അതോടെ ഉല്‍പാദനം ഗണ്യമായി കുറയുകയും വരുമാനത്തില്‍ 10 ശതമാനത്തോളം ഇടിവുണ്ടാകുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.