1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2016

സ്വന്തം ലേഖകന്‍: ഗൂഗിളിനെ മാതൃകയാക്കി ഇസ്ലാമിക് സ്റ്റേറ്റ് ഡ്രൈവറില്ലാത്ത കാര്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്, ലക്ഷ്യം ചാവേര്‍ സ്‌ഫോടനങ്ങള്‍. ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി സ്‌ഫോടനം നടത്താന്‍ അനുയോജ്യമായതിനാലാണ് ഐ.എസ് ഇത്തരം കാറുകള്‍ നിര്‍മ്മിക്കുന്നതെന്നാണ് സൂചന. ഐ.എസിന്റെ റാഖ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് വിഭാഗമാണ് ഈ കാറുകള്‍ വികസിപ്പിക്കുന്നത്.

നാറ്റോയുടെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജനറലായ ജാമിയ ഷിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.എസിന്റെ ഗവേഷണം വിജയിച്ചാല്‍ ബ്രിട്ടനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും വടക്കന്‍ അമേരിക്കയ്ക്കും ഇത് വലിയ സുരക്ഷാ ഭീഷണിയാകുമെന്ന് വിവരം വെളിപ്പെടുത്തിയ നാറ്റോ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ഡ്രൈവറില്ലാ കാറുകള്‍ ഉടന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഗൂഗിള്‍.

ഈ പശ്ചാത്തലത്തില്‍ ഐ.എസിന്റെ ഡ്രൈവറില്ലാ കാറുകള്‍ കൂടി നിരത്തില്‍ എത്തുന്നത് വന്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തും. ഇത്തരം കാറുകള്‍ ഉപയോഗിച്ച് ജനക്കൂട്ടത്തിനിയിലും വന്‍ തെരുവുകളിലും വന്‍ സ്‌ഫോടനങ്ങളാണ് ഐ.എസ് ആസൂത്രണം ചെയ്യുന്നത്. ഡ്രൈവറില്ലാ കാറുകള്‍ വികസിപ്പിക്കുന്ന മുറയ്ക്ക് ചാവേറുകളെ ഉപയോഗിക്കാതെ തന്നെ സ്‌ഫോടനങ്ങള്‍ നടത്താമെന്ന് ഐ.എസ് കണക്കുകൂട്ടുന്നതായും ഷിയ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.