1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന യസീദി പെണ്‍കുട്ടികള്‍ പീഡനം സഹിക്കാതെ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നതായി വെളിപ്പെടുത്തല്‍. ഇറാഖി മുന്‍ നിയമ നിര്‍മാണസഭാഗം അമീന ഹസനാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഭീകരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷപെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് അമീന ഹസന്‍.

സിറിയയില്‍ കുട്ടികളെ രക്ഷപെടുത്തുന്നതിന് അധോലോക ശൃംഖലതന്നെ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന വ്യവസായി അബു ഷുജാ എന്നയാളുടെ സഹായത്തോടെ ഇതിനകം നിരവധി പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഭീകരരില്‍ നിന്നു മോചനമില്ലെന്നു ഉറപ്പാകുന്നതോടെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയാണ്. ലൈംഗിക അടിമകളായി ഒരു ദിവസം കൂടി കഴിയുന്നതിനാകാതെയാണ് ഇവര്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുന്നതെന്ന് അമീന വ്യക്തമാക്കുന്നു. അതേ സമയം എല്ലാവരെയും രക്ഷപെടുത്താനാവാതെ വരുന്ന സാഹചര്യവുമുണ്ട്. പലരെയും പാതിവഴിക്ക് നഷ്ടപ്പെടുന്നതായും ഇവരുമായുള്ള ബന്ധം തന്നെ ഇല്ലാതായെന്നും ഹസീന വ്യക്തമാക്കുന്നു. ഇവരെല്ലാം ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് ഹസീനയുടെ അനുമാനം.

ആത്മഹത്യ ചെയ്ത നിരവധി പെണ്‍കുട്ടികളുടെ ചിത്രം തന്റെ കൈവശമുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ സിന്‍ഗാര്‍ റീജിയണില്‍ നിന്നും ഐസിസ് 500 യസീദി വനിതകളെ ലൈംഗിക അടിമകളാക്കിയിട്ടുണ്ട്. ഇവരില്‍ പലരെയും ഭീകരര്‍ അവരുടെ പ്രാദേശിക നേതാക്കള്‍ക്ക് സമ്മാനമായി നല്‍കി. രക്ഷപെടുത്തുന്ന യുവതികളിലേറെയും ഗര്‍ഭിണികളാണെന്നതാണ് മറ്റൊരു ദയനീയ വസ്തുത. ഭീകരരുടെ മക്കളെ പേറാന്‍ താല്‍പര്യമില്ലാത്ത ഈ പെണ്‍കുട്ടികള്‍ പലപ്പോഴും ഗര്‍ഭഛിദ്രം തെരഞ്ഞെടുക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.