1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ നരകത്തില്‍ നിന്ന് രക്ഷപ്പെട്ട ലൈംഗിക അടിമയായിരുന്ന യുവതി ഐക്യരാഷ്ട്ര സഭയുടെ ഗുഡ്‌വില്‍ അംബാസഡര്‍. ഇറാഖി വനിതയായ നാദിയാ മുറാദാണ് മനുഷ്യക്കടത്തിന് എതിരെയുള്ള ഈ വര്‍ഷത്തെ യുഎന്നിന്റെ ഗുഡ്‌വില്‍ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടത്. മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നവര്‍ക്കായി നാദിയ പ്രവര്‍ത്തിക്കുമെന്ന് യുഎന്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

2014 ലാണ് ഇറാഖിലുള്ള നദിയയുടെ ഗ്രാമം ഐ.എസ് അധീനത്തിലായത്. യസീദി വിഭാഗത്തില്‍പ്പെട്ട നദിയക്ക് പിന്നീട് പീഡനത്തിന്റെ നാളുകളായിരുന്നു. അച്ഛനും സഹോരനും നദിയയുടെ കണ്‍മുന്നില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് മൂന്ന് മാസത്തോളം ഐ.എസ് ഭീകരരുടെ തടവില്‍ കഴിഞ്ഞ അവള്‍ നിരന്തര പീഡനങ്ങള്‍ക്കും നിരവധി തവണ ബലാല്‍സംഗത്തിനും ഇരയായി.

ഒരു തവണ രക്ഷപ്പെടാന്‍ ശ്രമിച്ച അവളെ ആറു പേര്‍ ചേര്‍ന്ന് ബോധം മറയുന്നത് വരെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ഐ.എസ് ഭീകരര്‍ ബലാല്‍സംഗം ചെയ്യുന്നതിന് മുന്‍പ് ലൈംഗിക അടിമകളോട് നിര്‍ബന്ധപൂര്‍വം പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. ലൈംഗിംക അടിമകളെ ഇവര്‍ സ്ഥിരമായ ഇവരെ ക്രൂരമായി മര്‍ദിക്കുമായിരുന്നു എന്നും നാദിയ പറഞ്ഞു.

ഐ.എസ് ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട നാദിയ ജര്‍മനിയിലാണ് അഭയം തേടിയത്. പിന്നീട് അമല്‍ ക്ലൂണി എന്ന അഭിഭാഷകയുടെ ശ്രമഫലമായാണ് നാദിയയുടെ കേസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെത്തിയത്. ഐ.എസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട നിരവധി വനിതകളുടെ കേസ് ക്ലൂണി കൈകാര്യം ചെയ്തിരുന്നു.

മനുഷ്യക്കടത്ത്, വംശഹത്യ എന്നിവയുടെ ഇരകളായ സ്ത്രീകളുടേയും കുട്ടികളുടേയും ജീവിതം പുനര്‍ നിര്‍മിക്കുന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുകയെന്ന് നാദിയ തന്റെ വൈബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പദവി ഉപയോഗിച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകും എന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.