1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2016

സ്വന്തം ലേഖകന്‍: മധ്യ ഇറ്റലിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 278 ആയി. ഭൂകമ്പ ബാധിത മേഖലയില്‍ അടിയന്തരാവസ്ഥ. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള 400 പേരില്‍ 40 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2,500 പേര്‍ വീടു നഷ്ടപ്പെട്ട് ദുരിതശ്വാസ ക്യാമ്പുകളിലാണ് താമസം.

ഭൂകമ്പമുണ്ടായി മൂന്നു ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ഇനി ആരും മണ്ണിനടിയില്‍ ജീവനോടെയുണ്ടന്നു രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നില്ല. അമാട്രിസ് പട്ടണത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നഗരത്തിലെ മുഴുവന്‍ നിര്‍മിതികള്‍ക്കും നാശം നേരിട്ടെന്നും പട്ടണം പുതുക്കിപ്പണിയേണ്ടി വരുമെന്നും മേയര്‍ സെര്‍ജിയോ പിറോസി പറഞ്ഞു.

അതിനിടെ തകര്‍ന്നടിഞ്ഞ അമട്രിസില്‍ വീണ്ടും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ഭൂചലനത്തില്‍ മരിച്ചവരില്‍ നിരവധി വിദേശികളുമുണ്ട്. ദുരിതബാധിത മേഖലകളില്‍ അടിയന്തര ധനസഹായം അനുവദിച്ചു. കൂടുതല്‍ പേര്‍ മരിച്ച അമട്രിസില്‍ മൂന്നു ബ്രിട്ടീഷ് സ്വദേശികളെ ഉള്‍പ്പെടെ 193 പേരെ ഭൂചലനം തുടച്ചുമാറ്റി. 5400 ഓളം രക്ഷാപ്രവര്‍ത്തകരാണ് ദുരന്തബാധിത മേഖലയിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.