1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2016

സ്വന്തം ലേഖകന്‍: ഒരു ദിവസം മുക്കുന്നത് 2 കോടി കോളുകള്‍, ജിയോയും എയര്‍ടെല്ലും തമ്മില്‍ യുദ്ധം മുറുകുന്നു. നെറ്റ്‌വര്‍ക്കുകള്‍ പങ്കുവെയ്ക്കുന്നതിനായി എയര്‍ടെല്ലിന് ആവശ്യമായ ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ ഇല്ലാത്തതു കാരണം പ്രതിദിനം 2 കോടി കോളുകള്‍ തടസ്സപ്പെടുന്നുവെന്ന പരാതിയുമായി റിലയന്‍സ് ജിയോ രംഗത്തെത്തി.

ഉടമ്പടിയില്‍ പറയുന്നതിനേക്കാള്‍ അധികം ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ ജിയോക്കായി ഉടന്‍ അനുവദിക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജിയോയുടെ പ്രതികരണം. ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ അനുവദിക്കാനുള്ള എയര്‍ടെല്‍ തീരുമാനത്തെ ജിയോ സ്വാഗതം ചെയ്തിട്ടുമുണ്ട്.

എന്നാല്‍ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്ന ചെയ്യുന്ന ഇന്റര്‍കണക്ഷന്‍ പോയിന്റുകളുടെ എണ്ണം ഇരു നെറ്റ്‌വര്‍ക്കുകള്‍ക്കും ഇടയിലുള്ള സുതാര്യമായ പ്രവര്‍ത്തനത്തിന് വേണ്ടതിലും കുറവാണെന്ന് ജിയോ ആരോപിക്കുന്നു. മൊത്തം ആവശ്യമായതിന്റെ നാലില്‍ ഒരു ഭാഗം കണക്ഷന്‍ പോയിന്റുകളെ എയര്‍ടെല്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളു.

ട്രായ് ഇടപ്പെട്ടപ്പോഴാണ് എയര്‍ടെല്‍ ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ നല്‍കാന്‍ തയ്യാറായത്. എന്നാല്‍ അത് ദൗര്‍ഭാഗ്യകരമാണെന്നും ലൈസന്‍സ് നിബന്ധനപ്രകാരം കമ്പനി അത് സ്വയമേ ചെയ്യേണ്ടതായിരുന്നെന്നു എന്നുമാണ് ജിയോ നിലപാട്. 4ജി സേവനത്തില്‍ വന്‍ നിരക്കിളവുകളുമായി ജിയോ എത്തിയതോടെ നിരക്കു കുറക്കാന്‍ എയര്‍ടെല്‍ നിര്‍ബന്ധിതരായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.