1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2016

സ്വന്തം ലേഖകന്‍: കശ്മീര്‍ പഴയ കശ്മീരല്ല, ലോണ്‍ലി പ്ലാനറ്റിന്റെ ലോകത്തിലെ ഏറ്റവും മനോഹര സ്ഥലങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം. തീവ്രവാദ ആക്രമണങ്ങളും സൈന്യത്തിന്റെ സുരക്ഷാ പരിശോധനകളും പിന്നിലാക്കി ഭൂമിയിലെ ഏറ്റവും മനോഹര പ്രണയ തീരങ്ങളില്‍ കശ്മീര്‍ രണ്ടാം സ്ഥാനത്തെത്തി.

ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് വിശേഷണമുള്ള കശ്മീര്‍ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്റിന് മാത്രം പിന്നിലാണ്. പ്രമുഖ യാത്രാ മാഗസിനായ ലോണ്‍ലി പ്ലാനറ്റ് പുറത്തിറക്കിയ പട്ടികയിലാണ് കശ്മീര്‍ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചത്. ലോകത്ത് രണ്ടാമതുള്ള കശ്മീര്‍ പക്ഷേ ഇക്കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമതാണ്‍.

അശാന്തമാണെങ്കിലും ഇവിടേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കിന് ഒരു കുറവുമില്ലെന്നും ലോണ്‍ലി പ്ലാനറ്റ് പറയുന്നു. വിനോദ സഞ്ചാരം ലക്ഷ്യമിട്ട് കശ്മീരിനെ സുരക്ഷിത താവളമാക്കാന്‍ കേന്ദ്ര, സംസ്ഥാന സ്വീകരിച്ച നടപടികളും താഴ്വരക്ക് ഗുണം ചെയ്തു.

ശ്രീനഗറില്‍ ദിനംപ്രതി വന്നു പോകുന്നത് 4000 സഞ്ചാരികളാണ്. കശ്മീര്‍ താഴ്‌വരയുടെ മനം മയക്കുന്ന സൗന്ദര്യത്തിന് ഏറ്റവും പ്രചാരം നല്‍കിയത് ബോളിവുഡ് സിനിമകളിലെ ഗാന രംഗങ്ങളാണെന്നും മാസിക പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.