1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2015

സൗദിയില്‍ വന്‍ മദ്യശേഖരം പിടികൂടി. റിയാദിലെ ഒരു സ്ഥലത്ത് അനധികൃതമായി നടത്തിവരികയായിരുന്ന മദ്യകച്ചവട കേന്ദ്രത്തില്‍നിന്നാണ് 1300 പെട്ടി മദ്യം കണ്ടെടുത്തത്. സൗദി മതകാര്യ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.

സൗദിയില്‍ ഉടനീളം സ്ഥിരമായി റെയ്ഡുകള്‍ നടക്കാറുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഒരു കേന്ദ്രത്തില്‍നിന്ന് ഇത്രയധികം മദ്യം പിടികൂടുന്നത്. സൗദിയില്‍ മദ്യം കുടിക്കുന്നതും വില്‍ക്കുന്നതും കൈവശംവെയ്ക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. മുസ്ലീം ശരിയാ നിയമമാണ് സൗദി അറേബ്യയില്‍ നടപ്പാക്കുന്നത്.

വിദേശത്ത്‌നിന്നും കള്ളക്കടത്തിലൂടെ സൗദിയില്‍ എത്തിച്ച ഈ മദ്യത്തിന് 1.8 കോടി സൗദി റിയാല്‍ വില വരുമെന്നാണ് കണക്കാക്കുന്നത്. റമദാന് ശേഷം ചെറിയ പെരുന്നാള്‍ അവധിയില്‍ വില്‍ക്കാനായി സൂക്ഷിച്ചവയാണിവയെന്ന് കരുതുന്നു. മദ്യം സൂക്ഷിച്ചിരുന്ന ആളുകളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. പിടിച്ചെടുത്ത മദ്യമെല്ലാം നശിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.