1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2015

അര്‍ദ്ധ നഗ്നനായി ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തായ ബ്രിട്ടീഷ് എംപി ലോര്‍ഡ് സെവല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ അംഗത്വുവും രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കറായിരുന്ന സെവല്‍ വിവാദമുണ്ടായ ഉടന്‍ തന്നെ ഈ സ്ഥാനം രാജിവെച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ എംപി സ്ഥാനവും രാജിവെച്ചിരിക്കുന്നത്.

താന്‍ മൂലം ഉണ്ടായ വേദനയ്ക്കും ചമ്മലിനും മാപ്പ് ചോദിക്കുന്നതായും 69കാരനായ സെവല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമായ സെവല്‍ വെസ്റ്റ്മിനിസ്റ്ററിന് സമീപമുള്ള തന്റെ ഫഌറ്റില്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തു വന്നത്. ലൈംഗിക തൊഴിലാളിയുടെ മാറിടത്തില്‍ കൊക്കെയ്ന്‍ പൊടി വിതറിയ ശേഷം അഞ്ച് പൗണ്ടിന്റെ ബില്‍ കൊണ്ട് അത് വലിച്ചെടുക്കുന്നതിന്റെയും മറ്റും ചിത്രങ്ങളാണ് പുറത്തു വന്നത്. ഇത് ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

താന്‍ പാര്‍ലമെന്റിന്റെ മര്യാദകള്‍ ലംഘിച്ചുവെന്നും താന്‍ തെറ്റ് ചെയ്‌തെന്നും ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ തന്റെ രാജി പ്രഖ്യാപനം നടത്തിക്കൊണ്ട് സെവല്‍ പറഞ്ഞു. പാര്‍ലമെന്റില്‍ സ്റ്റാന്‍ഡേഡ്‌സ് കമ്മറ്റിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു സെവല്‍. നേരത്തെ ടോണി ബ്ലെയര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന സെവലിന്റെ രാഷ്ട്രീയ ജീവിതത്തിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.