TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2019

സ്വന്തം ലേഖകന്‍: ’10 ഇയര്‍ ചലഞ്ച് ഇടാന്‍ ഇതിലും നല്ലൊരു ദിവസമില്ല,’ ക്യാന്‍സര്‍ ദിനത്തില്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത് മംമ്തയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. ലോക കാന്‍സര്‍ ദിനമായ ഫെബ്രിവരി നാലിന് നടി മംമ്ത മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച 10 ഇയര്‍ ചലഞ്ച് ചിത്രം വൈറലാകുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍സര്‍ ബാധിച്ച് തലമുടി കൊഴിഞ്ഞ ചിത്രവും ഇപ്പോഴത്തെ തന്റെ ചിത്രവുമാണ് മംമ്ത പങ്കുവെച്ചിരിക്കുന്നത്.

’10 ഇയര്‍ ചലഞ്ചിന്റെ ചിത്രം ഇടാനായി ഞാന്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്. ഇന്ന് ലോക കാന്‍സര്‍ ദിനം. ഈ ചലഞ്ചിന്റെ ചിത്രമിടാന്‍ ഇതിലും പറ്റിയ ദിവസം വേറെയില്ല. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് കാന്‍സര്‍ കിട്ടുന്നത്, എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം കാന്‍സറിന് എന്നെ കിട്ടിയില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്നു.

എന്റെ ജീവിതം മാറ്റിമറിച്ച് വര്‍ഷമാണ് 2009. എനിക്കും എന്റെ കുടുംബത്തിനുമുണ്ടായിരുന്ന എല്ലാ പദ്ധതികളും മാറിമറിഞ്ഞ വര്‍ഷം. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഈ കാലമത്രയും ഞാന്‍ ശക്തമായി പോരാടുകയായിരുന്നുവെന്ന് മനസിലാകുന്നു. ധൈര്യപൂര്‍വ്വം നേരിട്ട് അതിജീവിക്കുകയായിരുന്നു. ശുഭാപ്തി വിശ്വാസത്തോടെ ഇത്രയും വര്‍ഷം മുന്നോട്ട് പോകുന്നത് പ്രയാസമേറിയതായിരുന്നു. എന്നാല്‍ എനിക്കതിന് സാധിച്ചു.

അതിന് കാരണം കുറച്ചുപേരാണ്. ആദ്യമായി ഞാനെന്റെ അച്ഛനോടും അമ്മയോടും നന്ദിപറയുന്നു. സഹോദരസ്‌നേഹം തന്നെ എന്റെ ചില കസിന്‍സ്, ഞാന്‍ ശരിക്കും ആരോഗ്യവതിയാണോ അതോ അഭിനയിക്കുകയാണോ എന്ന് നിരന്തരം അന്വേഷിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കള്‍. എനിക്കൊപ്പം നിന്ന സഹപ്രവര്‍ത്തകര്‍. അവര്‍ എനിക്ക് തന്നെ അവസരങ്ങള്‍. എല്ലാം ഈ സമയം ഞാന്‍ ഓര്‍ക്കുന്നു,’ ചിത്രം പങ്കുവെച്ച് മംമ്ത കുറിച്ചു. പോസ്റ്റ് അല്‍പ്പ സമയത്തിനകം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പിടിച്ചെടുത്തതായി പാകിസ്ഥാന്‍; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ട്രംപ്
ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പിടിച്ചെടുത്തതായി പാകിസ്ഥാന്‍; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ട്രംപ്
വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്; വാഗ്ദാനങ്ങളില്‍ ദുരൂഹത തോന്നിയാല്‍ അറിയിക്കണമെന്നും കോണ്‍സുലേറ്റിന്റെ നിര്‍ദേശം
വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്; വാഗ്ദാനങ്ങളില്‍ ദുരൂഹത തോന്നിയാല്‍ അറിയിക്കണമെന്നും കോണ്‍സുലേറ്റിന്റെ നിര്‍ദേശം
ടക്കേഷിമ ദ്വീപസമൂഹത്തില്‍ ഉടക്കി ജപ്പാനും ദക്ഷിണ കൊറിയയും; അവകാശ തര്ക്കം വീണ്ടും മുറുകുന്നു
ടക്കേഷിമ ദ്വീപസമൂഹത്തില്‍ ഉടക്കി ജപ്പാനും ദക്ഷിണ കൊറിയയും; അവകാശ തര്ക്കം വീണ്ടും മുറുകുന്നു
പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ, അംഗരാജ്യങ്ങള് ഇന്ത്യക്കൊപ്പം നില്ക്കാന് ആഹ്വാനം ചെയ്ത് പ്രമേയം
പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ, അംഗരാജ്യങ്ങള് ഇന്ത്യക്കൊപ്പം നില്ക്കാന് ആഹ്വാനം ചെയ്ത് പ്രമേയം
ദക്ഷിണ കൊറിയന്‍ തലസ്ഥാന നഗരിയില്‍ താരമായി പ്രധാനമന്ത്രി മോദി; സോള് സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി
ദക്ഷിണ കൊറിയന്‍ തലസ്ഥാന നഗരിയില്‍ താരമായി പ്രധാനമന്ത്രി മോദി; സോള് സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി
ഇസ്ലാമിക് സ്റ്റേറ്റുമായുള്ള അന്തിമ പോരാട്ടത്തിന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്; സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രദേശവാസികളെ ഒഴിപ്പിക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റുമായുള്ള അന്തിമ പോരാട്ടത്തിന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്; സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രദേശവാസികളെ ഒഴിപ്പിക്കുന്നു
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭാര്യമാരാകാന്‍ വീടും നാടും ഉപേക്ഷിച്ച സ്ത്രീകള്‍ക്കു നരകജീവിതം; തിരികെ വന്നാല്‍ കയറ്റില്ലെന്ന് മാതൃരാജ്യങ്ങള്‍
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭാര്യമാരാകാന്‍ വീടും നാടും ഉപേക്ഷിച്ച സ്ത്രീകള്‍ക്കു നരകജീവിതം; തിരികെ വന്നാല്‍ കയറ്റില്ലെന്ന് മാതൃരാജ്യങ്ങള്‍
സൗദി കിരീടാവകാശിക്ക് സമ്മാനമായി സ്വര്‍ണം പൂശിയ തോക്ക് നല്‍കി പാക് ഭരണകൂടം
സൗദി കിരീടാവകാശിക്ക് സമ്മാനമായി സ്വര്‍ണം പൂശിയ തോക്ക് നല്‍കി പാക് ഭരണകൂടം
തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയങ്ങളിലും കടുത്ത അതൃപ്തി; മൂന്ന് ബ്രിട്ടീഷ് എം.പിമാര്‍ രാജി വെച്ചു; സര്‍ക്കാരിന് തിരിച്ചടി
തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയങ്ങളിലും കടുത്ത അതൃപ്തി; മൂന്ന് ബ്രിട്ടീഷ് എം.പിമാര്‍ രാജി വെച്ചു; സര്‍ക്കാരിന് തിരിച്ചടി
More Stories..