1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2016

സ്വന്തം ലേഖകന്‍: മിഷേല്‍ ഒബാമയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു, പകര്‍പ്പ് ഇന്റ്ര്‍നെറ്റില്‍ പ്രചരിക്കുന്നു. യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമയുടെ പാസ്‌പോര്‍ട്ടിന്റെ സ്‌കാന്‍ചെയ്ത പകര്‍പ്പാണ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ഗുരുതരമായ സൈബര്‍ നിയമലംഘനം നടന്നതായി കരുതപ്പെടുന്നു. വൈറ്റ് ഹൗസ് ജീവനക്കാരുടെ ഇമെയിലുകളും ചോര്‍ന്നവയില്‍ വരും.

പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജ്, പാസ്‌പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, ജനിച്ച സ്ഥലം എന്നിവയാണ് ചോര്‍ന്നത്. ഡിസിഎല്‍ ലീക്‌സ്.കോം എന്ന വെബ്‌സൈറ്റിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. ഇതേ സൈറ്റില്‍തന്നെയാണ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ സ്വകാര്യ ഇമെയിലുകളും പുറത്തുവന്നത്. ഹാക്കര്‍മാര്‍ക്ക് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, ചോര്‍ത്തിയ രേഖകള്‍ ആധികാരികമാണോ എന്നതില്‍ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ തയാറായില്ല. വിഷയത്തില്‍ മിഷേലിന്റെ ഓഫിസും മൗനം പാലിക്കുകയാണ്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നതിനെക്കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.