1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2016

സ്വന്തം ലേഖകന്‍: കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ചു, നടി മിത്ര കുര്യനെതിരെ പോലീസ് കേസ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ രാമദാസിനെ മര്‍ദിച്ച സംഭവത്തില്‍ നടി മിത്രാ കുര്യനും ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ ഐപിസി സെക്ഷന്‍ 447, 294.ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. മൂന്ന് മാസം വരെ തടവും അഞ്ഞൂറ് രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ. ഇരു വിഭാഗത്തിനും പരാതിയുള്ളതിനാല്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ഞായറാഴ്ച പെരുമ്പാരിന് സമീപത്തു വച്ച് മിത്ര സഞ്ചരിച്ചിരുന്ന കാറില്‍ തിരുവമ്പാടി ഡിപ്പോയില്‍ നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഉരസിയെന്നും ഇതേതുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലെത്തിയ മിത്ര ബസ് ഡ്രൈവറേയും തടയാനെത്തിയ കണ്‍ട്രോളറേയും മര്‍ദിക്കുകയായിരുന്നു എന്നുമായിരുന്നു പരാതി. നടിയുടെ മര്‍ദനത്തില്‍ പരുക്കേറ്റ ഡ്രൈവറും കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറും ആശുപത്രിയില്‍ ചികിത്സതേടി.

ബസ് സ്റ്റാന്റിനുള്ളില്‍ മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനമില്ലെന്നിരിക്കേ മിത്ര തന്റെ കാറുമായി സ്റ്റാന്റിലേയ്ക്ക് അതിക്രമിച്ചു കയറുകയും തുടര്‍ന്ന് അസഭ്യം പറഞ്ഞുവെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ, റോഡില്‍ വച്ച് തന്റെ കാറില്‍ ഉരസിയ ബസ് നിര്‍ത്താതെ പോയെന്നും തന്റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി നടിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.