1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2015

ലോകത്തിലെ ആറാമത്തെ സ്വാധീന ശക്തിയുള്ള ചിന്തകയായി അരുന്ധതി റോയിയെ തെരഞ്ഞെടുത്തു. ബ്രിട്ടണിലെ പ്രമുഖ കറന്റ് അഫേഴ്‌സ് മാഗസീനാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ ആറാമത്തെ സ്വാധീന ശക്തിയുള്ള ചിന്തകയായി തെരഞ്ഞെടുത്തത്. പ്രൊസ്‌പെക്ട് മാഗസിന്‍ അവരുടെ വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്.

ക്യാപിറ്റല്‍ എന്ന ബെസ്റ്റ് സെല്ലിംഗ് ബുക്കിന്റെ രചയിതാവ് തോമസ് പികെറ്റിയാണ് ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള ചിന്തകന്‍. ഗ്രീക്ക് ധനമന്ത്രി യാനിസ് വരൊഫാക്കിസാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കനേഡിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ നവോമി ക്ലെനാണ് മൂന്നാം സ്ഥാനത്ത്. മുന്‍ കൊമേഡിയനും ഇപ്പോള്‍ ആക്ടിവിസ്റ്റുമായ റസല്‍ ബ്രാന്‍ഡാണ് പട്ടികയിലെ നാലാം സ്ഥാനത്ത്.

50 പേരുടെ പട്ടികയില്‍നിന്നാണ് അരുന്ധതി റോയി ഉള്‍പ്പെടെയുള്ളവരെ തെരഞ്ഞെടുത്തത്. അദ്യത്തെ പട്ടിക മാഗസിന്റെ എഡിറ്റോറിയല്‍ വിഭാഗം തയാറാക്കിയ ശേഷം ആദ്യ പത്തിനെ തെരഞ്ഞെടുക്കുന്നതിനായി വായനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യയിലും വിദേശത്തുമായി നിരവധി ലെക്ചറുകള്‍ നടത്താറുള്ള അരുന്ധതി റോയി മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ കടുത്ത വിമര്‍ശകയാണ്. ദളിത് പക്ഷത്ത് നിന്നു കൊണ്ടുള്ള എഴുത്താണ് അരുന്ധതി റോയി നടത്താറുള്ളത്. സമകാലിക മാസികകളിലും മറ്റും പ്രസിദ്ധീകരിക്കപ്പെടുന്ന അവരുടെ കുറിപ്പുകളില്‍ ദളിത് പക്ഷ ചിന്തയുടെ പ്രതിഫലനങ്ങള്‍ കാണാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.