1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2015

ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹം പര്യവേഷണ പേടകം കണ്ടു പിടിച്ചതായി നാസ. ഭൂമിയുമായുള്ള ഏറെ സാദൃശ്യമുള്ള ഈ ഗ്രഹത്തില്‍ ജലത്തിന്റെ സാന്നിദ്ധ്യത്തിന് പോലും സാധ്യതയുണ്ടെന്നാണ് നാസയിലെ ഗവേഷകര്‍ ഇന്ന്് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഭൂമിക്ക് പുറത്ത് ആവാസ വ്യവസ്ഥ കണ്ടെത്താനുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് പുതിയ ഗ്രഹത്തിന്റെ കണ്ടുപിടുത്തം ഊര്‍ജം പകരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

നാസയുടെ കെപ്ലര്‍ ടെലസ്‌കോപ്പാണ് ഈ ഗ്രഹം കണ്ടെത്തിയത്. ഇതിനെക്കുറിച്ച് നാസ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച രാത്രിയാണ് നടത്തിയത്. ഭൂമിയെക്കാള്‍ ഏതാണ്ട് 60 ശതമാനം കൂടുതലാണ് ഈ ബന്ധുഗ്രഹത്തിന്റെ വലിപ്പം. സൂര്യന് സമാനമായ ഒരു നക്ഷത്രത്തെയാണ് ഇത് ഭ്രമണം ചെയ്യുന്നത്. 385 ദിവസമാണ് ഈ ഗ്രഹത്തിലെ ഒരു വര്‍ഷം.

ഭൂമിക്ക് സമാനമായ അവസ്ഥയും , കാലവസ്ഥയും ഉണ്ടെങ്കില്‍ ആ ഗ്രഹത്തെ കെപ്ലര്‍ ഗോള്‍ഡിലോക്ക് എന്നാണ് വിശേഷിപ്പിക്കാറ്, ഇത്തരത്തിലുള്ള ഒരു ഗ്രഹമാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നാണ് സൂചന. ഭൂമിയുമായി ഏറ്റവും കൂടുതല്‍ സാമ്യമുള്ള കെപ്ലര്‍ കണ്ടെത്തിയ ഗ്രഹമായിരിക്കും ഇതെന്നാണ് നാസ വൃത്തങ്ങള്‍ പറയുന്നത്.

ഭൂമിയുമായി സാമ്യമുള്ള ബഹിരാകാശ ഗ്രഹങ്ങള്‍ ഒരു സയന്‍സ് ഫിിക്ഷന്‍ എന്നതായിരുന്നു, 21 കൊല്ലം മുന്‍പുവരെ. എന്നാല്‍ ഇന്ന് നമ്മുടെ അറിവ് വച്ച് അടുത്ത ആയിരം കൊല്ലത്തേക്ക് മറ്റോരു ഭൂമിയെക്കുറിച്ച് ചിന്തിക്കാന്‍ നമ്മുക്ക് പ്രേരണ നല്‍കുന്നതായി നാസ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.