1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2017

സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ വായനശാലയുടെ ഒരു ദിവസത്തെ ലൈബ്രേറിയനായി നാലു വയസ്സുകാരി. ജോര്‍ജിയ ഗെയിന്‍സ്?വിലെ സ്വദേശിനി ഡാലിയ അരാനയാണ് യു.എസ് കോണ്‍ഗ്രസ് വായനശാലയുടെ ഒരു ദിവസത്തെ ലൈബ്രേറിയനായി ചരിത്രം കുറിച്ചത്. നാലു വയസ്സുകാരിയായ അരാന ഇതിനോടകം 1000ത്തിലധികം പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. അരാനയുടെ അമ്മ ഹലീമ വായനയില്‍ തന്റെ മകള്‍ക്കുള്ള അസാമാന്യ കഴിവിനെക്കുറിച്ച് കോണ്‍ഗ്രസ് വായനശാലക്ക് കത്ത് എഴിതിയതിനെ തുടര്‍ന്നാണ് അരാനയെ ഒരു ദിവസത്തേക്ക് വായനശാലയുടെ ലൈബ്രേറിയനാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

‘ആന്‍സ് ബിഗ് മഫിന്‍’ എന്ന ചിത്രകഥ പുസ്തകമാണ് അരാന ആദ്യമായി സ്വന്തമായി വായിച്ചത്. അതും രണ്ട് വയസ്സും 11 മാസവും മാത്രം പ്രായമുള്ളപ്പോള്‍. ഇതിനിടയില്‍ അരാനയുടെ അമ്മ ഹലീമ അവളെ കുട്ടികളില്‍ വായനശീലം വളര്‍ത്തുന്ന കിന്റര്‍ഗാര്‍ഡന്‍ പദ്ധതിയില്‍ ചേര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായാണ് അരാന 1000 പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തത്.

വായനശാലയില്‍ വൈറ്റ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും അത് കുട്ടികളെ തങ്ങളുടെ എഴുത്ത് പരിശീലിക്കാന്‍ സഹായിക്കുമെന്നും വായനശാല സന്ദര്‍ശിച്ച അരാന പറഞ്ഞു. നാലു വയസ്സുകാരി അരാനയെ ഒരുദിവസത്തെ ലൈബ്രേറിയനായി ലഭിച്ചത് രസകരമായ അനുഭവമായിരുന്നുവെന്ന് കോണ്‍ഗ്രസ് വായനശാല ലൈബ്രേറിയന്‍ കാര്‍ല ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു.

2016ല്‍ സഥാനമേറ്റ ഹെയ്ഡന്‍ വായനശാലയുടെ ആദ്യ വനിത ലൈബ്രേറിയനും ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍അമേരിക്കന്‍ വംശജയുമാണ്. ഒരു ദിവസത്തെ ലൈബ്രേറിയനാവുന്നതിന് കൂടുതല്‍ യുവ പുസ്തകപ്രേമികളെ ക്ഷണിക്കാനുള്ള ആലോചനയിലാണ് വായനശാല അധികൃതരിപ്പോള്‍.

ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറിയായ യുഎസ് കോണ്‍ഗ്രസ് ലൈബ്രറിയില്‍ (നാഷനല്‍ ലൈബ്രറി) 2.38 കോടിയിലേറെ പുസ്തകങ്ങളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.