1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2015

യുകെയിലെ വിവാഹ നിയമത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ വരുന്നു. വ്യാജ വിവാഹങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമത്തില്‍ മാറ്റം വരുത്തി കൂടുതല്‍ കര്‍ക്കശമാക്കാനുള്ള നീക്കം. വിവാഹിതരാകുന്നവര്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നല്‍കുന്ന നോട്ടീസിന്റെ കാലാവധിയിലാണ് പ്രധാന മാറ്റം. സിവില്‍ പാര്‍ട്ണര്‍ഷിപ് നോട്ടീസിനും ഈ മാറ്റം ബാധകമാകും.

പുതിയ പരിഷ്‌കാരം അനുസരിച്ച് നോട്ടീസ് കാലവധി 28 ദിവസമായി ഉയരും. നിലവില്‍ ഇത് 15 ദിവസമാണ്. നോട്ടീസ് നല്‍കിയതിനു ശേഷം വിവാഹങ്ങളുടെ നിജസ്ഥിതി പരിശോധിക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥന് സംശയം തോന്നിയാല്‍ നോട്ടീസ് കാലാവധി 70 ദിവസം കൂടി വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ നടപ്പിലാക്കുയ ഇമിഗ്രേഷന്‍ നിയമം വ്യാജ വിവാഹങ്ങളെ തടയുന്നതില്‍ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. ജൂലൈക്കു ശേഷം പിടികൂടിയ വ്യാജ വിവാഹിതരുടെ എണ്ണം റെക്കോര്‍ഡാണ്. വ്യാജ വിവാഹത്തിന് മുതിരുന്ന യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ള കുടിയേറ്റക്കാരെ രാജ്യത്തിന് പുറത്താക്കാനുള്ള വ്യവസ്ഥയടക്കം കര്‍ശനമായ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയം.

പുതിയ ഇമിഗ്രേഷന്‍ നിയമ പ്രകാരം രജിസ്ട്രാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുന്നു. വിവാഹം വ്യജമാണോയെന്നും പരിശോധിക്കാനും അത്തരം വിവാഹങ്ങളെ ഹോം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും രജിസ്ട്രാര്‍ക്ക് സമയം ലഭിക്കുന്നു എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.

2014 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 2000 ത്തിലേറെ വ്യാജ വിവാഹക്കേസുകളാണ് കണ്ടെത്തിയത്. അതേ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ വ്യാജ വിവാഹത്തിന് ശ്രമിച്ച 1200 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.