1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2015

നോര്‍ഫോല്‍ക്ക് കൗണ്ടി കൗണ്‍സിലില്‍നിന്ന് കഴിഞ്ഞ 18 മാസത്തിനിടെ 16 ചില്‍ഡ്രന്‍സ് സര്‍വീസ് വര്‍ക്കേഴ്‌സിനെ ഡിസ്മിസ് ചെയ്തിട്ടുണ്ടെന്ന് ബിബിസി ന്യൂസ്. കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ശിശുസേവന സ്ഥാപനം നേരത്തെ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളതാണ്.

ഈ സംവിധാനത്തിന് എന്തോ മൗലീകമായ പ്രശ്‌നമുണ്ടെന്ന് സ്ഥാപനത്തിന്റെ ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ ഷീലാ ലോക്ക് ബിബിസിയോട് പറഞ്ഞു. 2013 ഓഗസ്റ്റിലാണ് ഷീലാ ലോക്ക് ഈ സ്ഥാപനത്തിന്റെ തലപ്പത്ത് എത്തിയത്. ഇതിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള സ്വതന്ത്ര വിലയിരുത്തല്‍ നടന്നു കൊണ്ടിരിക്കുകയാണ്. മുന്‍ മിഡില്‍സ്ബറോ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് സ്ഥാപനത്തിന്റെ ഇന്‍ഡിപെന്‍ഡ്ന്റ് റിവ്യു നടത്തുന്നത്.

സ്ഥാപനത്തില്‍നിന്ന് പുറത്താക്കപ്പെട്ട 16 പേരില്‍ ഒമ്പത് പേര്‍ ഫോസ്റ്റര്‍ വര്‍ക്കേഴ്‌സാണ്. 16 പേരില്‍ ഒരാളുടെ കാര്യത്തില്‍ ഇപ്പോഴും അന്വേഷണങ്ങള്‍ നടക്കുകയാണ്.

1000ത്തോളം കുട്ടികളുള്ള ഈ സ്ഥാപനത്തില്‍ ഏകദേശം 675 ഫ്രണ്ട്‌ലൈന്‍ സ്റ്റാഫുകളുണ്ട്. ചില കുട്ടികളെ തെറ്റായി നീക്കം ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് ഈ മാസത്തിന്റെ തുടക്കത്തിലാണ് ഇന്‍ഡിപെന്‍ഡന്റ് റിവ്യു പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.