1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2016

സ്വന്തം ലേഖകന്‍: സൗഹൃദം പ്രണയത്തിന് വഴിമാറി, ഇറ്റലിയിലെ ആദ്യ സ്വവര്‍ഗ വിവാഹത്തിന് ഒരുങ്ങി കന്യാസ്ത്രീകള്‍. ഇറ്റലിയിലെ ഫെഡറിക്ക, സൗത്ത് അമേരിക്കയിലെ ഇസബെല്‍ എന്നീ രണ്ട് കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഉപേക്ഷിച്ച് സ്വവര്‍ഗ വിവാഹത്തിന് ഒരുങ്ങുന്നത്. വത്തിക്കാനിലെ കന്യാസ്ത്രീ മഠത്തില്‍ വച്ച് കണ്ട് പരിചയപ്പെട്ട ഇവരുടെ അടുപ്പം വളര്‍ന്ന് വിവാഹത്തിലെത്തുകയായിരുന്നു.

ഇവരുടെ വഴിവിട്ട അടുപ്പം മേലധികാരികള്‍ കണ്ടുപിടച്ചതിനെ തുടര്‍ന്നാണ് ഇരുവരും സഭാവസ്ത്രം ഉപേക്ഷിച്ച് ഒരുമിക്കാന്‍ തീരുമാനിച്ചത്. മുന്‍ പുരോഹിതനായ ഫ്രാന്‍കോ ബാര്‍ബെറോയുടെ ആശീര്‍വാദം ഇക്കാര്യത്തില്‍ ഇരുവര്‍ക്കും ലഭിച്ചിരുന്നു. സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ചതിന്റെ പേരില്‍ സഭയില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം.

തുടര്‍ന്നാണ് ഇത്തരക്കാരെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം നെറ്റ് വര്‍ക്കിങ് ഗ്രൂപ്പ് തുടങ്ങിയത്. ഇവിടെ വച്ചാണ് അദ്ദേഹം ഈ രണ്ട് മുന്‍ കന്യാസ്ത്രീകളെയും കണ്ടുമുട്ടിയത്. ലോകമെമ്പാടുമുള്ള ഏത് പ്രണയകഥപോലെയാണ് ഇസബെല്ലിന്റെയും ഫെഡറിക്കയുടെയും കഥയെന്ന് ഫ്രാന്‍കോ പറയുന്നു. അവര്‍ ഇരുവരും സാവധാനം പരസ്പരം തിരിച്ചറിയുകയും പരസ്പരം അകലാനാവാത്ത വിധം അടുക്കുകയുമായിരുന്നു.

പരസ്പരം വേര്‍പിരിക്കാനാവാത്ത അടുപ്പമുള്ള രണ്ട് നല്ല വ്യക്തികളാണ് ഇരു കന്യാസ്ത്രീകളുമെന്നാണ് ഫ്രാന്‍കോ വ്യക്തമാക്കുന്നത്. മൂന്ന് വര്‍ഷമായി ഇരുവരും നല്ല അടുപ്പത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഫ്രാന്‍സിസ്‌കന്‍ ഓര്‍ഡറില്‍ പ്രവര്‍ത്തിക്കവെയാണ് അടുക്കാന്‍ തുടങ്ങിയിരുന്നത്. നോര്‍ത്തേണ്‍ ഇറ്റലിയിലെ പിഡ്മണ്ടില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വച്ചാണ് ഇരുവരും ഒന്നിക്കുന്നത്. ലൂക സാല്‍വയ് മേയറാണിതിന് നേതൃത്വം നല്‍കുക.

മെയ് മാസത്തിലാണ് സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് ഇറ്റലിയിലെ പാര്‍ലിമെന്റ് തീരുമാനമെടുത്തത്. ഇതിലൂടെ സ്വവര്‍ഗവിവാഹത്തെ അംഗീകരിച്ച് ഏറ്റവും പുതിയ പാശ്ചാത്യ രാജ്യമായി ഇറ്റലി മാറുകയും ചെയ്തു. എന്നാല്‍ വത്തിക്കാന്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയും ജനുവരിയില്‍ ഇതിനെതിരെ പതിനായിരക്കണക്കിന് പേര്‍ സെന്‍ട്രല്‍ റോം സ്‌ക്വയറില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.