1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2015

ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുതായി ജോലിക്ക് കയറുന്ന ട്രെയ്‌നികളെ പഠിപ്പിക്കുന്നത് സിനിമയില്‍നിന്ന്. പാട്രിക് സ്വെയ്‌സിന്റെ 1989ലെ ഹിറ്റ് സിനിമയായ റോഡ് ഹൗസ് ട്രെയ്‌നികളെ കാണിച്ചാണ് സമ്മര്‍ദ്ദം എങ്ങനെ നേരിടണമെന്നുള്ള കാര്യങ്ങള്‍ പരിശീലിപ്പിക്കുന്നത്.

ട്രെയ്‌നികള്‍ക്ക് നല്‍കുന്ന ത്രിദിന നിര്‍ബന്ധിത പരിശീലന പാഠങ്ങളിലാണ് റോഡ് ഹൗസും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉപദേശ രൂപത്തിലുള്ള നിരവധി ഡയലോഗുകള്‍ സിനിമയിലുണ്ട്. ഈ ഭാഗങ്ങള്‍ പ്രത്യേകമായി ട്രെയ്‌നികള്‍ക്ക് കാണിച്ച് നല്‍കുന്നുണ്ട്. ഒരു പ്രത്യേക സാഹചര്യത്തെ എങ്ങനെ കരുതലോടെ നേരിടണമെന്നും എതിരാളെയെ ഒരിക്കലും കുറച്ച് കാണരുതെന്നുമൊക്കെയുള്ള സന്ദേശങ്ങള്‍ ഈ സിനിമയിലൂടെ പൊലീസുകാര്‍ക്ക് ലഭിക്കുന്നുണ്ട്.

അതേസമയം എന്‍വൈപിഡി ട്രെയ്‌നികള്‍ക്ക് നല്‍കുന്ന പരിശീലന ക്ലാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പാഠഭാഗങ്ങള്‍ വരണ്ടവയാണെന്നും ക്ലാസില്‍ ഇരിക്കുന്നവര്‍ ഉറങ്ങി പോകുന്നുവെന്നുമുള്ള ദ് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ വാര്‍ത്തയെ തുടര്‍ന്നാണ് സിലബസില്‍ സിനിമ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.

യുഎസിലെ ഏറ്റവും വലിയ പൊലീസ് ഫോഴ്‌സാണ് ന്യൂയോര്‍ക്ക് പൊലീസ്. രാജ്യത്തെ മൂന്നാമത്തെ വലിയ പൊലീസ് ഫോഴ്‌സായ ലോസ് ആഞ്ചലസ് പൊലീസ് ട്രെയിനികള്‍ക്ക് ഇത്തരത്തിലുള്ള സിലബസ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇനിയൊട്ട് ഉള്‍പ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്നും ദ് ഗാര്‍ഡിയന്‍ പത്രത്തോട് പ്രതികരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.