1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2016

സ്വന്തം ലേഖകന്‍: കള്ളന്‍ അടിച്ചു മാറ്റിയ കാര്‍ ഉടമക്ക് തിരിച്ചുകിട്ടിയത് ഇകൊമ്മേര്‍സ് സൈറ്റായ ഒഎല്‍എക്‌സ് വഴി. കഴിഞ്ഞ ഓഗസ്റ്റില്‍ നോയിഡയില്‍ നിന്നും മോഷണം പോയ ഹോണ്ട സിറ്റി കാറാണ് ഒഎല്‍എക്‌സില്‍ വില്‍പ്പനക്കെത്തിയത്. പരസ്യം കണ്ട് പരസ്യദാതാവിനെ സമീപിച്ച വാഹന ഉടമ പോലീസില്‍ വിവരം അറിയിക്കുകയും മോഷ്ടാവിനെ കുടുക്കുകയുമായിരുന്നു.

ഡി.എല്‍ 4സി.ആര്‍ 0757 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ കണ്ടാണ് ഉടമയായ കുല്‍വന്ത് സിംഗ് വാഹനം തിരിച്ചറിഞ്ഞത്. നോയിഡയിലെ സെക്ടര്‍ 21ല്‍ കുല്‍വന്ത് സിംഗിന്റെ വീടിന് മുന്നില്‍ നിന്നാണ് വാഹനം മോഷണം പോയത്. കാറ് നഷ്ടപ്പെട്ടതില്‍ പരാതി നല്‍കി കാത്തിരിക്കുകയായിരുന്നു കുല്‍വന്ത് സിംഗ്.

പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണ പുരോഗതി ഇല്ലാത്തതിനാല്‍ കാര്‍ നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കെയാണ് ഒ.എല്‍.എക്‌സില്‍ തന്റെ കാര്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അഹമ്മദ് എന്നയാളാണ് പരസ്യം നല്‍കിയിരുന്നത്.

പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. താന്‍ മറ്റൊരാളില്‍ നിന്ന് കാര്‍ വാങ്ങുകയായിരുന്നുവെന്ന് ഇയള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുല്‍ഫിക്കര്‍ എന്നയാളാണ് കാര്‍ മോഷ്ടിച്ചതെന്ന് കണ്ടെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.