1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2015

വിദഗ്ധ തൊഴിലാളികളുടെ അഭാവം ശമ്പളം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ തൊഴിലാളികളുടെ തുടക്ക ശമ്പളം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ കണ്ടെത്തി.

മിഡ്‌ലാന്‍ഡ്‌സിലും സൗത്തിലുമാണ് ഏറ്റവും അധികം ശമ്പളം വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ മാസം മുതലാണ് വിദഗ്ധ തൊഴിലാളികള്‍ക്ക് ക്ഷാമം നേരിട്ടു തുടങ്ങിയത്. ആ സമയം മുതല്‍ ശമ്പളത്തിലും കൂലിയിലും കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് റിക്രൂട്ട്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് കോണ്‍ഫഡറേഷന്റെ കൈവശമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലഭിക്കുന്ന സൂചനകള്‍ വെച്ച് അധ്യാപനം, നേഴ്‌സിംഗ, ആരോഗ്യപരിപാലനം എന്നീ മേഖലകളിലാണ് വിഗഗ്ധ തൊഴിലാളികളെ കിട്ടാനില്ലാത്തത്. സ്ഥിരനിയമത്തിനാണെങ്കിലും താല്‍ക്കാലിക നിയമനത്തിനാണെങ്കിലും ജോലിക്കാരെ കണ്ടെത്താന്‍ കമ്പനികള്‍ പാടുപെടുകയാണ്. വൈദഗ്ധ്യമുള്ള തദ്ദേശീയരായ ആളുകള്‍ മറ്റ് സാധ്യതകള്‍ തേടി പോകുന്നതും വിദേശത്ത് നിന്നുള്ള പ്രൊഫഷലുകളുടെ വരവ് കുറഞ്ഞതുമാണ് യുകെയില്‍ ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിക്കപ്പെടാന്‍ കാരണം.

എന്‍എച്ച്എസാണ് യുകെയിലെ ഏറ്റവും വലിയ ഹെല്‍ത്ത് നെറ്റ്‌വര്‍ക്ക്. നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ അഭാവം മൂലം സ്വകാര്യ ഏജന്‍സികളില്‍ നിന്ന് ആളുകളെ വാടകയ്ക്ക് എടുത്താണ് എന്‍എച്ച്എസ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്. സ്വാകാര്യ ആശുപത്രികളുടെയും സ്ഥിതി വ്യത്യസ്തമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.