1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2015

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ പ്രവാസികള്‍ക്ക് നിക്ഷേപം അനുവദിച്ചു കൊണ്ടുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ള പ്രവാസികള്‍. 192 രാജ്യങ്ങളിലായുള്ള 11 മില്യണ്‍ പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ ഈ നടപടി ഗുണം ചെയ്യുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബുധനാഴ്ച്ചയാണ് പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ആര്‍ബിഐ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് പ്രവാസികള്‍ക്കും പിഎഫ് നിക്ഷേപം സാധ്യമായത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദീകരണം സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്നും ഉടനുണ്ടാകും.

നിലവിലെ നിയമ പ്രകാരം പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ് സ്റ്റാംപ് ചെയ്തിട്ടുള്ള ആളുകള്‍ക്ക് മാത്രമെ മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജനയുടെ കീഴില്‍ പിഎഫ് സ്‌കീമില്‍ അംഗമാകാന്‍ സാധിക്കുകയുള്ളു. പുതിയ നിയമപ്രകാരം 18 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള പ്രവാസികള്‍ക്ക് പിഎഫില്‍ അംഗങ്ങളാകാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.