1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2016

സ്വന്തം ലേഖകന്‍: രാത്രിയിലെ മദ്യ സല്‍ക്കാരം അതിരു കടന്നു, നദിയിലൂടെ യുഎസില്‍ നിന്ന് കാനഡയിലേക്ക് ഒഴുകിയെത്തിയത് 1500 പേര്‍. രാത്രി നദിയില്‍ ആഘോഷം നടത്തിയ അമേരിക്കന്‍ സംഘം രാവിലെ ഉണര്‍ന്നപ്പോള്‍ കണ്ടത് കാനഡ! പലരും നദിയില്‍ ചാടി തിരിച്ചു നീന്താന്‍ ശ്രമിച്ചെങ്കിലും പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ ഒന്നുമില്ലാത്തിനാല്‍ കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി കരക്കെത്തിച്ചു.

അമേരിക്കയിലെ മിഷിഗണിനും കാനഡയിലെ ഒന്റാറിയോയ്ക്ക് നടുവിലൂടെ ഒഴുകുന്ന സെന്റ്‌ െയര്‍ നദിയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. എല്ലാ വര്‍ഷവും നടക്കുന്ന പോര്‍ട്ട് ഹുറോണ്‍ ഫ്‌ളോട്ട് ഡൗണ്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു എല്ലാവരും. മദ്യസല്‍ക്കാരത്തിനിടെ ചങ്ങാടത്തിലും ട്യുബുകളിലും നീന്തികളിച്ചാണ് പാര്‍ട്ടി. പക്ഷേ പ്രതീക്ഷിക്കാതെ വീശീയ കാറ്റില്‍ ചങ്ങാടവും ട്യുബുമൊക്കെ രാജ്യാതിര്‍ത്തി വിട്ട് ഒഴുകി പോയത് ആരും അറിഞ്ഞില്ല.

രാവിലെ വെളിച്ചം പരന്നപ്പോഴാണ് കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡ് ആളുകളെ പിടിച്ചു കയറ്റുന്നത് കാണുന്നത്. എന്തായാലും അനുവാദമില്ലാതെ രാജ്യത്തിന്റെ അതിര്‍ത്തി കടന്നത് കാനഡക്കാരെ ദേഷ്യം പിടിപ്പിച്ചില്ല. എന്നു മാത്രമല്ല, പാര്‍ട്ടിയുടെ ക്ഷീണം മാറിയ ശേഷം അമേരിക്കക്കാരെ ബസില്‍ക്കയറ്റി നാട്ടിലേക്കയക്കുകയും ചെയ്തു അവര്‍. തിരിച്ചു നാട്ടിലെത്തിയ അമേരിക്കകാര്‍ ഫെയ്‌സ്ബുക്കിലൂടെ കാനഡക്കാര്‍ക്ക് നന്ദി പറയാനും മറന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.