1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2021

സ്വന്തം ലേഖകൻ: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ അധികൃതർ പിടിമുറുക്കുന്നു. പൊതുസ്ഥലങ്ങളിൽ പരിശോധന സജീവം. ഡിസംബർ 31 വരെയുള്ള കണക്കു പ്രകാരം മാസ്‌ക് ധരിക്കാത്തതിന് പിടിയിലായവരുടെ എണ്ണം 4,398 ആയി. ഡിസംബർ 31ലെ പരിശോധനയിൽ മാത്രം മാസ്‌ക് ധരിക്കാത്തതിന് 107 പേരും വാഹന വ്യവസ്ഥ ലംഘിച്ചതിന് 25 പേരുമാണ് പിടിയിലായത്.

വാഹന വ്യവസ്ഥ ലംഘിച്ചതിന് പിടിയിലായവരുടെ എണ്ണം ഇതോടെ 277 എത്തി. അറസ്റ്റിലായവരെ കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 1990ലെ 17-ാം നമ്പർ പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരമാണ് ലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുന്നത്.

പരമാവധി 2 ലക്ഷം റിയാൽ വരെ പിഴയും 3 വർഷം വരെ തടവും അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലും ഒരു ശിക്ഷയോ ആണ് ചുമത്തുക. കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയത് കഴിഞ്ഞ മേയ് 22 മുതലാണ്. വാഹനങ്ങളിൽ ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒഴികെ ഡ്രൈവർ ഉൾപ്പെടെ നാലു പേർക്ക് മാത്രമാണ് യാത്രാനുമതി.

മാസ്‌ക് ധരിക്കൽ, വാഹന വ്യവസ്ഥക്ക് പുറമേ സാമൂഹിക അകലവും നിർബന്ധം. ശൈത്യകാലത്തിന്റെ വരവോടെയാണ് കൊവിഡ് പ്രതിരോധവും കൂടുതൽ കടുപ്പിച്ചു പരിശോധന കർശനമാക്കിയത്. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ സാധ്യതകളെപോലും ഇല്ലാതാക്കിയുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കൊവിഡ് മുൻകരുതൽ വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമെതിരെ കർശന നിയമ നടപടികളാണ് സ്വീകരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.