1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2015

വംശീയ വിദ്വേഷ കൊലപാതകത്തിന്റെ പേരില്‍ രണ്ട് സ്ത്രീകള്‍ക്ക് യുഎസ് ഡിസ്ട്രിക്ട് കോടതി ജയില്‍ശിക്ഷ നല്‍കി. 2011ല്‍ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് കറുത്ത വര്‍ഗക്കാരനായ ജെയിംസ് ക്രെയിഗ് ആന്‍ഡേഴ്‌സണ്‍ കൊല്ലപ്പെട്ട കേസിലാണ് യുഎസ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്.

പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് ട്രക്കിടിച്ചാണ് ആന്‍ഡേഴ്‌സണ്‍ മരിച്ചത്. ഈ ട്രക്കില്‍ ഉണ്ടായിരുന്നവരാണ് ഈ പെണ്‍കുട്ടികള്‍. ഇവര്‍ക്കൊപ്പം മറ്റ് എട്ടോളം പേരുണ്ടായിരുന്നു. ഇവരെല്ലാവരും കൂടി ഗൂഢാലോചന നടത്തിയാണ് ആന്‍ഡേഴ്‌സണെ കൊലപ്പെടുത്തിയത്. ആന്‍ഡേഴ്‌സന്‍ കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വംശീയ വിദ്വേഷ പരമ്പരകളുടെ ഭാഗമാണിതെന്നും യുഎസ് ഡിസ്ട്രിക് ജഡ്ജ് വിലയിരുത്തി.

ഷെല്‍ബി ബ്രൂക്ക് റിച്ചാര്‍ഡ്‌സിന് എട്ടു വര്‍ഷവും സാറാ അഡീലിയ ഗ്രേവ്‌സിന് അഞ്ചു വര്‍ഷത്തെ തടവുമാണ് കോടതി വിധിച്ചത്. 21 വയസ്സും 22 വയസ്സുമുള്ള പെണ്‍കുട്ടികളാണ് ശിക്ഷിക്കപ്പെട്ടത്.

ഇതേകേസില്‍ നേരത്തെ ആറു പേരെ കോടതി ജയില്‍ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ആറു വെള്ളക്കാരെയാണ് കോടതി അഞ്ച് മുതല്‍ 50 വര്‍ഷം വരെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചത്. രണ്ടു പേരുടെ വിചാരണ കൂടി ഇതേ കേസില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.