1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2016

സ്വന്തം ലേഖകന്‍: സദ്ദാം ഹുസൈന്റെ മകള്‍ ഇറാഖ് രാഷ്ട്രീയത്തില്‍ അങ്കം കുറിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സദാമിന്റെ മൂത്ത പുത്രിയായ റഗാദ് സദ്ദാം ഹൂസൈന്‍ 2017 ലെ ഇറാക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അമ്മാനില്‍ അഭയം തേടിയ റഗാദിനെ വിചാരണയ്ക്കായി വിട്ടുതരണമെന്ന ഇറാക്കിന്റെ ആവശ്യം ജോര്‍ദാന്‍ തള്ളിയിരുന്നു.

ഭീകര പ്രവര്‍ത്തനത്തിനു പിന്തുണ നല്‍കിയെന്നാണു റഗാദിന്റെ പേരിലുള്ള ആരോപണം. 2010 ല്‍ ഇന്റര്‍പോള്‍ അവര്‍ക്കെതിരെ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. യുഎസ് ആക്രമണത്തെ തുടര്‍ന്ന് ജോര്‍ദാനിലേക്കു പോയ 48 കാരിയായ റഗാദും രണ്ടു സഹോദരിമാരും അവരുടെ മാതാവും അവിടെ അബ്ദുള്ള രണ്ടാമന്‍ രാജാവിന്റെ അതിഥികളായി കഴിയുകയാണ്.

കഴിഞ്ഞ മാസം പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിച്ച് റഗാദിന് ഇറാഖിലേക്ക് മടങ്ങി വരാനാകും. പുതിയ ഗോത്ര സഖ്യം സ്ഥാപിച്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാനാണ് റഗാദിന്റെ ലക്ഷ്യമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഇറാഖിലെ മാറിവരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ റഗാദിന്റെ രംഗപ്രവേശ വാര്‍ത്ത ചലനമുണ്ടാക്കുമെന്നും അവര്‍ കരുതുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.