1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2015

റോയല്‍ പ്രിന്‍സസിന് ആദരവായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ ടാസ്മാനിയന്‍ നൂല് കൊണ്ട് നെയ്ത കമ്പിളിപ്പുതപ്പ് നല്‍കും. അതോടൊപ്പം മൗണ്ടെയ്ന്‍ പിഗ്മി പോസത്തെ (ഒപ്പോസം എന്ന ജീവി) പിന്തുണയ്ക്കുന്നതിനായി 10,000 ഡോളറും നല്‍കും. ഓസ്‌ട്രേലിയന്‍ ഫ്‌ളോറല്‍ എംപ്ലത്തോടെയായിരിക്കും കമ്പിളിപുതപ്പ് നല്‍കുക എന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു.

വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന വിഭാഗത്തിലുള്ള മൃഗമാണ് പിഗ്മി പോസം. ഓസ്‌ട്രേലിയയില്‍ ഏകദേശം 2000 എണ്ണം മാത്രമാണ് ഇത് അവശേഷിക്കുന്നത്. അതുകൊണ്ടാണ് പിഗ്മി പോസത്തെ വംശനാശ ഭീഷണിയില്‍നിന്ന് രക്ഷപ്പെടുത്താനുള്ള സൂസ് വിക്ടോറിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 10000 ഡോളര്‍ സംഭാവനയായി നല്‍കുന്നത്. റോയല്‍ പ്രിന്‍സസിനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ആദരവ് കൂടിയാണിത്. ഒരിക്കല്‍ റോയല്‍ പ്രിന്‍സസിന് ഓസ്‌ട്രേലിയയില്‍ എത്തി പിഗ്മി പോസത്തെ താലോലിക്കാന്‍ അവസരം ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ടോണി അബോട്ട് പറഞ്ഞു.

വില്യം രാജകുമാരനും കെയ്റ്റ് മിഡിള്‍ട്ടണിനും പ്രശസ്ത കുട്ടികളുടെ പുസ്തകം പൊസും മാജിക് ഓസ്‌ട്രേലിയ അയച്ചു കൊടുത്തു. അതോടൊപ്പം ഒരു ബില്‍ബി ടോയിയും ഉണ്ടായിരുന്നു. പ്രിന്‍സ് ജോര്‍ജിനെ ആദരിക്കുന്നതിനായി ബില്‍ബി റിസര്‍ച്ചിന് 10,000 ഡോളര്‍ നല്‍കുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.