1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2015

സുജു ജോസഫ്

സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റെംബര്‍ 12 രാവിലെ പത്തു മണി മുതല്‍ ആള്‍ഡര്‍ബറി വില്ലേജ് ഹാളില്‍ ആരംഭിക്കും. രാവിലെ പത്ത് മണിക്ക് നടക്കുന്ന വാശിയേറിയ വടം വലിക്ക് ശേഷം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന അസോസിയേഷന്റെ ഓണാഘോഷം യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉത്ഘാടനം ചെയ്യും. പ്രസിഡന്റ് മേഴ്‌സി സജീഷിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉത്ഘാടന സമ്മേളനത്തില്‍ വൃക്കദാനത്തിലൂടെ നന്മയുടെ ആള്‍രൂപമായ അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിലിനെ ആദരിക്കും. ഉത്ഘാടന സമ്മേളനത്തിന് ശേഷം നടക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം സംഘനയിലെ കാലാകാരന്മാരും കലാകാരികളും ചേര്‍ന്നൊരുക്കുന്ന കലാവിരുന്നിന് തിരി തെളിയും.

ഓണാഘോഷത്തിന് മുന്നോടിയായി ആഗസ്റ്റ് 29 ശനിയാഴ്ച നടന്ന കായിക മത്സരങ്ങള്‍ പ്രസിഡന്റ് മേഴ്‌സി സജീഷ് ഉത്ഘാടനം ചെയ്തു. സ്‌പോര്ട്‌സ് കോര്‍ഡിനെറ്റര്‍ ജിനീഷിന്റെ നേത്രുത്വത്തില്‍ കമ്മിറ്റി അംഗങ്ങളായ ശ്രീ ജിനോയെസും ശ്രീ സ്റ്റാലിനും ചേര്‍ന്ന് നടത്തിയ കായിക വിനോദ പരിപാടികള്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. സെപ്‌റ്റെംബര്‍ 5 ന് മൂന്നു മണി മുതല്‍ വിവിധ ഗയിംസ് മത്സരങ്ങള്‍ നടക്കുമെന്ന് ശ്രീ ജിനീഷ് അറിയിച്ചു. സെപ്‌റ്റെംബര്‍ 12 നു നടക്കുന്ന ഓണാഘോഷത്തിലേക്ക് ഏവരെയും സവിനയം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മേഴ്‌സി സെക്രട്ടറി സീന തുടങ്ങിയവര്‍ ചേര്‍ന്നറിയിച്ച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.