1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2017

സ്വന്തം ലേഖകന്‍: ബുര്‍ഖ ധരിച്ച് കളിക്കാന്‍ സൗകര്യമില്ലെങ്കില്‍ കളിക്കാന്‍ നില്‍ക്കരുത്, സാനിയക്കെതിരെ മുംബൈ ഇമാമിന്റെ ഉപദേശം. ടെന്നീസ് താരം സാനിയ മിര്‍സയുടെ വസ്ത്രധാരണത്തിന് എതിരെ മുംബൈ ഇമാം സാജിദ് റാഷിദാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. സാനിയയുടെ വസ്ത്രരീതി ഇസ്ലാമികമല്ലെന്നും ഇസ്ലാമികമായി വസ്ത്രം ധരിക്കാന്‍ കഴിയില്ലെങ്കില്‍ കളി നിര്‍ത്തണം എന്നുമായിരുന്നു ഇമാം പറഞ്ഞത്.

ഫതഹ് കാ ഫത്വ എന്ന ടെലിവിഷന്‍ പരിപാടിയില്‍ ‘എല്ലാ മുസ്ലീം സ്ത്രീകളും ബുര്‍ഖ ധരിക്കണോ’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ഇമാമിന്റെ വിവാദ പരാമര്‍ശം. സാനിയ ബുര്‍ഖ ധരിക്കാന്‍ തയ്യാറാകണമെന്നും ബുര്‍ഖ ഒഴിവാക്കിയാല്‍ മാത്രമേ കളിക്കാന്‍ കഴിയൂ എന്നാണെങ്കില്‍ അത്തരം കളികളില്‍ നിന്നും സ്ത്രീകള്‍ വിട്ടു നില്‍ക്കണമെന്നും ഇമാം വ്യക്തമാക്കി.

സാനിയ മിര്‍സയുടെ വസ്ത്രരീതി നിയമപരമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ, ഇത് ലൈംഗീകത ഉണര്‍ത്തുന്നതാണ്. അതുകൊണ്ടു തന്നെ ഇസ്ലാമിക വിരുദ്ധവുമാണെന്നും റാഷിദ് പറഞ്ഞു. സാനിയ മിര്‍സയുടെ വസ്ത്രധാരണം മുമ്പും വിവാദമായിരുന്നു. കളിക്കളത്തിലെ വസ്ത്രധാരണത്തിന്റെ പേരില്‍ സാനിയ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ മതമൗലികവാദികളുടെ ഇരയാകുക പതിവാണ്.

ചിലര്‍ ഉപദേശിക്കുകയാണെങ്കില്‍ മറ്റു ചിലരുടെ സ്വരം ഭീഷണിയുടേതായിരുന്നു.നേരത്തെ തനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് സാനിയ പ്രതികരിച്ചത്. എന്റെ കിടപ്പുമുറിയില്‍ എന്തു സംഭവിക്കുന്നു എന്ന് ചോദിക്കാനുള്ള അവകാശം ആര്‍ക്കുമില്ലന്നാണ് ബി ബി സിയോട് ഒരിക്കല്‍ സാനിയ മിര്‍സ തുറന്നടിച്ചത്.

മിനി സ്‌കര്‍ട്ട് ഇട്ട് കളിക്കുന്നതില്‍ മതപരമായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോ എന്ന് ചോദ്യത്തിന് കളി വേറെ മതം വേറെ എന്ന് ഉത്തരം. താന്‍ മുസ്ലിമാണ്. അതേ സമയം താന്‍ ടെന്നീസ് കളിക്കാരിയുമാണ്. രണ്ടും രണ്ടാണ്. മതം തന്റെ വളരെ വ്യക്തിപരമായിട്ടുള്ള കാര്യമാണ് എന്നായിരുന്നു സാനിയയുടെ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.